ആറളം വന്യജീവി സങ്കേതത്തിൽ വാർഷിക പക്ഷി സർവെ ആരംഭിച്ചു

ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിൽ ഇരുപത്തിയഞ്ചാമത് വാർഷിക പക്ഷി കണക്കെടുപ്പിന് തുടക്കമായി. സർവ്വേ വളയഞ്ചാൽ ഡോർമെറ്ററിയിൽ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷങ്ങളിലെ സർവ്വേ അവലോകനം ചെയ്തുകൊണ്ട് പ്രശസ്ത പക്ഷി നിരീക്ഷകനായ സത്യൻ മേപ്പയ്യൂരും ,പക്ഷി കണക്കെടുപ്പിലെ രീതിശാസ്ത്രത്തെക്കുറിച്ച് ഡോ: റോഷ്നാഥ് രമേശ് ക്ലാസ് എടുത്തു.ചടങ്ങിന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ സിജേഷ് എന്നിവർ പ്രസംഗിച്ചു . കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മുപ്പത്തിയഞ്ചോളം പക്ഷിനിരീക്ഷകർ പങ്കെടുക്കുന്ന സർവ്വേ 16ന് ഉച്ചകഴിഞ്ഞ് സമാപിക്കും.