Kannur
വിചിത്ര രീതിയിൽ സൈക്കിൾ മോഷണ പരമ്പര തുടരുന്നു

മയ്യിൽ: കണ്ണാടിപ്പറമ്പിൽ ഉടമസ്ഥരെ വട്ടം ചുറ്റിച്ചൊരു സൈക്കിൾ മോഷണ പരമ്പര തുടരുന്നു.ഒരുവീട്ടിൽ നിന്ന് സൈക്കിൾ മോഷണം നടത്തുകയും മറ്റൊരാളുടെ വീട്ടിൽ കൊണ്ടുവയ്ക്കുകയും ചെയ്യുന്ന വിചിത്ര രീതിയാണ് മോഷ്ടാവിൻ്റേത്.കണ്ണാടിപ്പറമ്പിലും സമീപങ്ങളിലുമായി നാല് പേരുടെ സൈക്കിളാണ് ഇങ്ങനെ വീട് മാറിയെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ആളെ കറക്കും സൈക്കിൾ മോഷണ പരമ്പര തുടങ്ങിയത്. ആരാണിതിന് പിന്നിലെന്ന് കണ്ടെത്തിയില്ലെങ്കിൽ നാളെ ആരും കള്ളനാകും എന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.മോഷ്ടാവ് പിന്തുടരുന്ന വിചിത്രരീതി ചർച്ചയായതോടെ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
Kannur
വടകരയില് ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്; അഞ്ച് പേര്ക്ക് പരിക്ക്, പയ്യന്നൂർ കോളേജിലും സംഘർഷം


വടകര/പയ്യന്നൂർ: വടകരയിലെ ലോഡ്ജില് ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്. ഇന്നലെ രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില് അവസാനിച്ചത്.ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്ഷമുണ്ടായത്.ഹോളി ആഘോഷം കൊഴുപ്പിക്കാന് മദ്യപിച്ച ഇവര് വാക്കുതര്ക്കത്തിലേര്പ്പെടുകയും അത് കൂട്ടത്തല്ലില് കലാശിക്കുകയുമായിരുന്നു. അക്രമത്തില് പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.ഹോളി ആഘോഷത്തിനിടെ കണ്ണൂർ പയ്യന്നൂർ കോളേജിലും സംഘർഷം ഉണ്ടായി. ക്യാമ്പസില് സീനിയർ – ജൂനിയർ വിദ്യാർത്ഥികള് ഏറ്റുമുട്ടുകയായിരുന്നു. സംഘര്ഷത്തില് ഒന്നാം വർഷ വിദ്യാർത്ഥിയായ അർജുന് എന്ന യുവാവിന് വാരിയെല്ലിന് പരിക്കേറ്റു. ഇയാള് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
Kannur
വിലവർധന; കണ്ണൂർ ജില്ലയിലെ ക്വാറികളിലേക്ക് 19ന് ബഹുജന മാർച്ച്


കണ്ണൂർ:ക്വാറി, ക്രഷർ ഉടമകൾ ജനദ്രോഹകരമായ നിലയിൽ ഉൽപന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 19നു ജില്ലയിലെ പ്രധാനപ്പെട്ട 6 ക്വാറികളിലേക്കു ബഹുജന മാർച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നു സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ, മയ്യിൽ, പെരിങ്ങോം എന്നിവിടങ്ങളിലെ ക്വാറികളിലേക്കാണു ബഹുജന മാർച്ചും ഉപരോധവും നടത്തുക.എ.ഡി.എമ്മിന്റെ യോഗത്തിലെ തീരുമാനത്തിനു വിരുദ്ധമായി ഉൽപന്നങ്ങൾക്ക് അന്യായമായി വില വർധിപ്പിച്ചിരിക്കുകയാണെന്നാണ് പരാതി.
Breaking News
ചക്കരക്കല്ലിൽ ഇന്ന് ഹർത്താൽ


ചക്കരക്കൽ : വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചക്കരക്കല്ലിൽ ഇന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ വന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂഉടമകളും ചേർന്ന് തടഞ്ഞ സംഭവത്തിലാണ് വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്