Connect with us

Kerala

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഇനി ‘തള്ളിക്കയറ്റം’ നടക്കില്ല; വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചു

Published

on

Share our post

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വേനല്‍ക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.ഊട്ടിയിലേക്ക് വാരാന്തങ്ങളില്‍ ദിവസം 8,000 വണ്ടികളും മറ്റു ദിവസങ്ങളില്‍ 6,000 വണ്ടികളും മാത്രമേ കടത്തിവിടാന്‍ പാടുള്ളൂ. കൊടൈക്കൈനാലില്‍ ഇത് യഥാക്രമം 6,000 വണ്ടികള്‍ക്കും 4,000 വണ്ടികള്‍ക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എന്‍.സതീശ് കുമാര്‍, ഭാരത ചക്രവര്‍ത്തി എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും നിയന്ത്രണം ബാധകമാവില്ല. കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.ഏപ്രില്‍ 1 മുതല്‍ ജൂണ്‍ വരെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കോടതി പറഞ്ഞു. മലയോര മേഖലകളില്‍ പ്രവേശിക്കുന്നതിന് ഇ-പാസുകള്‍ നല്‍കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി അധികാരികളോട് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നീലഗിരി കുന്നുകളിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇ-പാസ് എടുക്കണമെന്ന് കോടതി നിര്‍ബന്ധമാക്കിയിരുന്നു. നീലഗിരിയില്‍ പ്രതിദിനം 20,000 വാഹനങ്ങള്‍ പ്രവേശിക്കുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതോടെയാണ് കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.ചുര റോഡുകളുടെ ഗതാഗത ശേഷി നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നതിന് ഐഐഎം-ബാംഗ്ലൂര്‍, ഐഐടി-മദ്രാസ് എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് അനുസരിച്ച്, സീസണ്‍ അല്ലാത്ത കാലയളവില്‍ പ്രതിദിനം ഏകദേശം 1,150 കാറുകള്‍, 118 വാനുകള്‍, 60 ബസുകള്‍, 674 ഇരുചക്ര വാഹനങ്ങള്‍ എന്നിവ നീലഗിരിയില്‍ പ്രവേശിക്കുന്നുണ്ട്. സീസണ്‍ കാലയളവില്‍ 11,509 കാറുകള്‍, 1,341 വാനുകള്‍, 637 ബസുകള്‍, 6,524 ഇരുചക്ര വാഹനങ്ങളും നീലഗിരിയിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Share our post

Kerala

തൊട്ടു നോക്കി കള്ളനോട്ട് തിരിച്ചറിയാം, ഇന്ത്യൻ കറൻസിയിൽ ഒളിപ്പിച്ചു വച്ച വിദ്യകൾ

Published

on

Share our post

പണത്തിന്റെ ഉപയോഗമില്ലാത്ത ഒരു സാധാരണ ദിവസം പോലും നമ്മൾ കടന്നു പോകാറില്ല. പണ്ടത്തെ അപേക്ഷിച്ച് യു പി ഐ ആപ്പുകൾ വഴിയാണ് നമ്മൾ പണമേറെ ചിലവഴിക്കുന്നതെങ്കിലും കറൻസി നോട്ടുകൾ പാടെ ഒഴിവാക്കാവുന്ന സാഹചര്യത്തെപ്പറ്റിയൊന്നും നമുക്ക് ചിന്തിക്കാനായിട്ടില്ല. ഇത് കൂടാതെ കള്ളനോട്ടുകളും ഒരുപാട് സ്ഥലത്ത് നിന്ന് പിടികൂടിയെന്ന വാ‌ർത്തകളും നമ്മളെന്നും കേൾക്കാറുള്ളതാണ്. സാധാരണയാളുകൾക്ക് പല ടെസ്റ്റുകളും നടത്തി ഇത് കളളനോട്ടാണോ, യഥാ‌ർത്ഥ പണമാണോ എന്നൊക്കെ തിരിച്ചറിയാൻ കഴിയാറുണ്ട്. എന്നാൽ അന്ധരായ ആളുകൾക്ക് എങ്ങനെ ഇത് തിരിച്ചറിയാം? അന്ധരായ ആളുകൾക്കും ഇത് എളുപ്പത്തിൽ തിരിച്ചറിയാനുള്ള മാർഗങ്ങളുണ്ട്. തൊട്ടു നോക്കിയാള മനസിലാകുന്ന തരത്തിൽ നോട്ടുകളുടെ അരികില്‍ തിരശ്ചീനവും ഡയഗണലുമായിട്ടുള്ള വരകളുണ്ടാവും. ഇതിനു പുറമേ കറൻസികൾ അച്ചടിക്കുന്ന സമയത്തും നോട്ടുകളിൽ ചില പ്രത്യേക അടയാളങ്ങളിടും. തൊട്ടു നോക്കുമ്പോൾ മനസിലാക്കാൻ പറ്റുന്ന ബ്ലീഡ് മാർക്കുകൾ എല്ലാ നോട്ടുകളിലും നൽകിയിട്ടുണ്ട്. ഇത് തിരശ്ചീനവും കോണോടുകോണുമായ ഒരു തരം രേഖകളാണ്.

അന്ധരായ ആളുകൾക്ക് കള്ള നോട്ടുകൾ തിരിച്ചറിയാൻ മറ്റൊരു മാ‌ർഗം കൂടിയുണ്ട്. അശോക ചക്രത്തിന് മുകളില്‍ മുന്‍വശത്ത് ഇടതുഭാഗത്തായി കാണപ്പെടുന്ന വ്യത്യസ്തതരം ചിഹ്നം ഇതു പോലെ ഇവരെ സഹായിക്കുന്ന ഒന്നാണ്. 20 രൂപയുടെ നോട്ടുകൾ മുതൽ 500 രൂപ വരെയുള്ള എല്ലാ നോട്ടുകളിലും ഇത് നൽകിയിട്ടുണ്ടാവും. എന്നാൽ 10 രൂപ നോട്ടിൽ ഈ ചിഹ്നങ്ങളില്ല. 500 രൂപയുടെ നോട്ടിൽ ഇത് വൃത്താകൃതിയിലും, 100 രൂപയുടെ നോട്ടിൽ ഇത് ത്രികോണാകൃതിയിലും, 200 രൂപ നോട്ടില്‍ ഇത് H പോലെ ആകൃതിയിലും, 50 രൂപയുടെ നോട്ടില്‍ ഈ അടയാളം ഒരു ചതുരം പോലെയുമാണ് ഉണ്ടാകുക. ഈ അടയാളം നോക്കി ഇവ‍‌‌ർക്ക് പണത്തിന്റെ മൂല്യം തിരിച്ചറിയാനാകും


Share our post
Continue Reading

Kerala

ഫാസ്റ്റാഗ് കൂടുതല്‍ ഫാസ്റ്റാകും; ജി.പി.എസ് അല്ല, മെയ് ഒന്ന് മുതല്‍ പുതിയ ടോള്‍ പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

Share our post

ഇന്ത്യയിലെ ഹൈവേകളില്‍ ടോള്‍ പിരിവിനായി നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തില്‍ മാറ്റം വരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഫാസ്റ്റാഗ് സംവിധാനത്തിന് പകരം മെയ് ഒന്ന് മുതല്‍ ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനം നടപ്പാക്കുമെന്ന വാര്‍ത്തകളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്.എന്നാല്‍, ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനമല്ല, മറിച്ച് തടസ്സരഹിതമായ യാത്രകള്‍ ഉറപ്പാക്കുന്നതിനായി എഎന്‍പിആര്‍-ഫാസ്റ്റാഗ് സംവിധാനമായിരിക്കിക്കും രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളില്‍ നടപ്പാക്കുകയെന്നാണ് ദേശിയപാത അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തോടെയുള്ള ഫാസ്റ്റാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനീഷന്‍ (എഎന്‍പിആര്‍) സാങ്കേതികവിദ്യയും ടോള്‍ പിരിവിന് ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം.

ഇതിനായി ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള എഎന്‍പിആര്‍ ക്യാമറകളും ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ടോള്‍ തുക ഈടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ സംവിധാനത്തില്‍ ടോള്‍ നല്‍കാത്ത വാഹന ഉടമകള്‍ക്ക് നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ഇ-ചെല്ലാനുകളും നല്‍കും. പിഴയൊടുക്കാത്ത നിയമലംഘകരുടെ ഫാസ്റ്റാഗ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും ടോള്‍ പ്ലാസകളില്‍ എഎന്‍പിആര്‍-ഫാസ്റ്റാഗ് സംവിധാനം ഒരുക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്ന ടോള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷം രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഈ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. ഏതൊക്കെ ടോള്‍ പ്ലാസകളിലാണ് ആദ്യം ഈ സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമല്ല.

ജി.പി.എസ് അധിഷ്ഠിത ടോള്‍ സംവിധാനം നടപ്പാക്കുമെന്ന് മുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതാണ് ജിപിഎസ് ടോള്‍ സംവിധാനത്തിലൂടെ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം. വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഓണ്‍ ബോര്‍ഡ് ജിപിഎസ് ഡിവൈസിനെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റത്തിലൂടെ (ജിഎന്‍എസ്എസ്) നിരീക്ഷിച്ചായിരിക്കും വാഹനം എത്ര ദൂരം ടോള്‍ നല്‍കേണ്ട റോഡ് ഉപയോഗിച്ചുവെന്ന് കണ്ടെത്തുക.


Share our post
Continue Reading

Kerala

ആൻജിയോ പ്ലാസ്റ്റിയുടെ പിതാവ്; ഹൃദ്രോഗ വിദഗ്‌ധൻ ഡോ മാത്യു സാമുവേൽ കളരിക്കൽ അന്തരിച്ചു

Published

on

Share our post

ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യു സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ഇന്ത്യയിൽ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെആതുര ശുശ്രൂഷാ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത്നടക്കുമെന്ന് കുടുംബം അറിയിച്ചു. കോട്ടയം ജില്ലയിലെ മാങ്ങാനത്ത്1948 ജനുവരി ആറിനായിരുന്നു ജനനം. 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി. 1986ൽ ഇന്ത്യയിലെ ആദ്യത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. 2000 ൽ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെആദരിച്ചിട്ടുണ്ട്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യ – പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ആൻജിയോപ്ലാസ്റ്റിയുടെ പ്രചാരത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!