കേളകത്ത് പരാതി പരിഹാര അദാലത്ത് ചൊവ്വാഴ്ച

പേരാവൂർ: പോലീസ് സബ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി ഉന്നതി നിവാസികൾക്കായുള്ള പരാതി പരിഹാര അദാലത്ത് മാർച്ച് 18 ന് ചൊവ്വാഴ്ച കേളകം സെൻ്റ് ജോർജ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ജില്ല കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി അനുജ് പലിവാൽ ഐ.പി.എസ് മുഖ്യാതിഥിയാകും.