പേരാവൂർ ബ്ലോക്ക് വയോജന സംഗമം

പേരാവൂർ ബ്ലോക്ക് വയോജന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
പേരാവൂർ : ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വയോജന സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ,
ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ, ബ്ലോക്ക് മെമ്പർമാരായ പ്രേമി പ്രേമൻ, മൈഥിലി രമണൻ, ഇന്ദിര ശ്രീധരൻ, മേരിക്കുട്ടി, പ്രീതിലത, ബ്ലോക്ക് സെക്രട്ടറി ആർ.സജീവൻ, ഗീതാകുമാരി, ശ്രീഷ എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.