Connect with us

Kannur

ഒറ്റപ്പെട്ട മഴ ഇന്നും തുടരും, ഇടിമിന്നൽ മുന്നറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇടിമിന്നൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.


Share our post

Kannur

സിവിൽ സർവ്വീസ്: അവധിക്കാല കോഴ്‌സുകൾ

Published

on

Share our post

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കല്ല്യാശ്ശേരി കേന്ദ്രത്തിൽ അവധിക്കാല കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി യഥാക്രമം ടാലന്റ് ഡെവലപ്മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളാണ് നടത്തുന്നത്. കോഴ്സുകൾ ഏപ്രിൽ 21ന് ആരംഭിക്കും. താൽപര്യമുള്ളവർ www.kscsa.org വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ : 8281098875.


Share our post
Continue Reading

Kannur

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം; എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

കണ്ണൂര്‍: മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.കുഞ്ഞിന്‍റെ കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽസിനെതിരെ പൊലീസ് കേസെടുത്തു.


Share our post
Continue Reading

Kannur

ഗവ.വനിതാ ഐ.ടി.ഐയിൽ ഹ്രസ്വകാല കോഴ്‌സുകൾ

Published

on

Share our post

കണ്ണൂർ: ഗവ. വനിതാ ഐ.ടി.ഐയിൽ ഐ.എം.സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി -തിയറി (മൂന്ന് മാസം), മൈക്രോസോഫ്റ്റ് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്റ്റ് എക്‌സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് -ജിഎസ്ടി റിട്ടേൺ ഫയലിങ് (ഒരു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ഫോൺ : 0497 2835987, 9745479354.

ഗവ.വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റേ, ഓട്ടോഡസ്‌ക് റെവിറ്റ് ആർക്കിടെക്ച്ചർ, സ്‌കെച്ച് അപ്പ് ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണൽ) കോഴ്‌സ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ കോഴ്‌സ്/ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബി.ടെക് കോഴ്‌സ് കഴിഞ്ഞവർക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവർക്ക് ആറ് മാസവും ദൈർഘ്യമുള്ള കോഴ്‌സിൽ ചേരാൻ താൽപര്യമുള്ളവർ വനിത ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0497 2955987, 9562680168.


Share our post
Continue Reading

Trending

error: Content is protected !!