Kerala
ഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്

വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുകയാണ്. വളരെ പ്രധാനപ്പെട്ട തീയതികൾ താഴെ നൽകിയിരിക്കുന്നു.
⭕ പി.എം ഇന്റേൺഷിപ്
പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം റൗണ്ടിലേക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും.കേരളത്തിൽ 3251 പേർക്ക് അവസരം. മാർച്ച് 12 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ് http://pminternship.mca.gov.in
⭕ IGNOU അപേക്ഷ
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗാമുകൾക്ക് അപേക്ഷിക്കാനുള്ള സമയം മാർച്ച് 15ന് അവസാനിക്കും. http://ignouadmission.samarth.edu.in സന്ദർശിക്കുക.
⭕ മാർഗദീപം സ്കോളർഷിപ്പ്
മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. മാർച്ച് 12ന് വൈകിട്ട് 5വരെ അപേക്ഷ നൽകാം. കേരളത്തിൽ ഒന്നുമുതൽ 8വരെ ക്ലാസിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. 1,500/- രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്. വിവരങ്ങൾക്ക് 0471 2300524, 0471-2302090, 0471-2300523 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
⭕ KEAM 2025 അപേക്ഷ 12വരെ മാത്രം
കേരള എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള (കീം 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 12 വൈകുന്നേരം 5ന് അവസാനിക്കും. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
⭕ ഓൺലൈൻ കോഴ്സ്
കേരള സർവകലാശാലയുടെ ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക്കിന് (ഓൺലൈൻ) മാർച്ച് 17വരെ അപേക്ഷിക്കാം. വെബ്സൈറ്റ് http://arabicku.in. ഫോൺ 0471 2308846
⭕ ദേശീയ എൻട്രൻസ് പരീക്ഷ
4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യു ക്കേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ എൻട്രൻസ് പരീക്ഷ അപേക്ഷ മാർച്ച് 16നു രാത്രി 11.30 വരെ മാത്രം. വെബ്സൈറ്റ് http://exams.nta.ac.in/നസെറ്റ
⭕ ജാമിയ മില്ലിയയിൽ ഡിഗ്രി, പിജി
ഡൽഹി ജാമിയ മില്ലിയയിൽ ബിരുദ, പിജി, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് വിദൂര-ഓൺലൈൻ പ്രോഗ്രാമുകൾ. അപേക്ഷ മാർച്ച് 16 വരെ മാത്രം വെബ്സൈറ്റ്: http://jmicoe.in
🔴 ബി.എസ്.സി ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്
ദേശീയ പ്രവേശന പരീക്ഷയ്ക്ക് (എൻസിഎച്ച്എം ജെഇഇ) അപേക്ഷിക്കാനുള്ള സമയം മാർച്ച് 15 വരെ മാത്രം. വെബ്സൈറ്റ് http://exams.nta.ac.in/NCHM
⭕ ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പ്
സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻ ഡ് സയൻസ്/ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പിന് മാർച്ച് 15വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://cholarship.kshec.kerala.gov.in
🔴 സിഎ പരീക്ഷകൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾ. അപേക്ഷ മാർച്ച് 14 വരെ മാത്രം. വെബ്സൈറ്റ് http://eservices.icai.org
⭕ വിഎസ്എസിയിൽ ഇന്റേൺഷിപ്പ്
തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ ഇന്റേൺഷി പ്പിന് 14 വരെ അപേക്ഷിക്കാം. ബിടെക്, ബിഇ, ബി.എസി.സി, എംടെക്, എംഇ, എംഎസ്‌സി, പിഎച്ച്ഡി വിദ്യാർഥികൾക്കാണ് അവസരം. വെബ്സൈറ്റ് http://vssc.gov.in/STUDENTS
⭕ എൽ & ടി എംടെക് സ്കോളർഷിപ്പ്
ബിഇ/ബിടെക് സിവിൽ/ഇലക്ട്രി ക്കൽ അവസാന വർഷ വിദ്യാർഥികൾക്ക് 13,400 രൂപ പ്രതിമാസ സ്റ്റൈപ്പൻഡോടെ എംടെക് കൺസ്ട്രക്ഷൻ ടെക്നോളജി പ്രോഗ്രാമിന് അവസരം. എൽ & ടിയുടെ ബിൽഡ് ഇന്ത്യ സ്കോളർഷിപ്പിന് മാർച്ച് 12 വരെ അപേക്ഷിക്കാം. മദ്രാസ്, ഡൽഹി ഐഐടികൾ, സൂറത്കൽ, തിരു ച്ചിറപ്പള്ളി എൻഐടികൾ എന്നിവയിലൊന്നിൽ പ്രതിമാസ സ്റ്റൈപ്പൻഡോടെ എംടെക് കൺസ്ട്രക്ഷൻ ടെക്നോളജി പ്രോഗ്രാമിനാണ് അവസരം. വെബ്സൈറ്റ് http://Intecc.com
Kerala
വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി


വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് മറ്റൊരു പുലിയെ കെണിവച്ച് പിടിച്ചിരുന്നു. എന്നാല്‍ കെണിയില്‍ മുന്‍കാലുകള്‍ പെട്ടനിലയിലായതിനാല്‍ പിന്നീട് മയക്കുവെടി വച്ച് വല ഉപയോഗിച്ചായിരുന്നു പുലിയെ പിടികൂടിയത്. ആളുകളെ ആക്രമിച്ചതായി വിവരമില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ ഭീതിയിലാണ് പ്രദേശവാസികള്‍.
Kerala
പുതിയ തരം തട്ടിപ്പ്, ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ഗിഫ്റ്റ് ബോക്സ്; കേരള പൊലീസ് അറിയിപ്പ്


ഓൺലൈൻ ഗെയിമിഗിന്റെ പേരിൽ പുതിയതരം തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഗെയിം കളിക്കാൻ വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് രീതി.ലിങ്കിൽ കയറുമ്പോൾ ഗിഫ്‌റ്റ് ബോക്സ് ലഭിക്കുകയും അതിൽ നിന്നു ഗോൾഡൻ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടർന്ന് പണം കൊടുത്ത് ഗിഫ്‌റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ തട്ടിപ്പുകാർ സഹായിക്കുന്നു.കിട്ടിയ ലാഭ കണക്കുകൾ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങാൻ പണം നൽകി കഴിയുമ്പോൾ വിൽക്കാൻ ആളെ കിട്ടാതെ ആകുന്നു.
പണം തിരിച്ചു കിട്ടാതെ ആകുമ്പോൾ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Kerala
എയര്‍ടെലിന് പിന്നാലെ ജിയോയും മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്തു


മുംബൈ : രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പാക്കാന്‍ എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില്‍ ഒപ്പുവെച്ചു.ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്സുമായി കരാര്‍ ഒപ്പുവെച്ചതായി ഭാരതി എയര്‍ടെല്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം.ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷൻ ലഭ്യമാക്കും. അതേസമയം, സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാൻ സ്പെയ്സ് എക്സിന് ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്.വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭ്യമായിട്ടില്ല. അനുമതികള്‍ ലഭിച്ച ശേഷമേ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്