വിവിധ മേഖലകളിലെ അറിയിപ്പുകൾ

യുവജന കമ്മീഷന്‍ അദാലത്ത് 13ന്
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471- 2308630
ക്വിസ് മത്സരം 13 ന്
ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 13 ന് ഉച്ചക്ക് രണ്ടിന് കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700552, 9495650050
തൊഴില്‍ മേള 15 ന്
ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന്
തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https:// forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712
ഗതാഗതം നിരോധിച്ചു
ഇരിക്കൂര്‍ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ ചെയ്നേജ് 1/781 മുതല്‍ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷന്‍ മുതല്‍ ഉപ്പുപടന്ന വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം-2001, ചട്ടങ്ങള്‍-2002, ഭേദഗതി നിയമം-2013 എന്നിവ പ്രകാരമുള്ള കണ്ണൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യല്‍ ടിഎസ്ബി-4) 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം), കലക്ടറേറ്റ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.