തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് രജിത

കണ്ണൂർ : തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് കണ്ണൂർ എരഞ്ഞോളി പാറക്കെട്ടിലെ രതി സദനത്തില്‍ രജിത. ഏത് തെയ്യക്കോലം കെട്ടുന്നവര്‍ക്കും ധരിക്കാനുള്ള ഉടയാടകള്‍ ആവശ്യമനുസരിച്ച് രജിത തയ്ച്ചു കൊടുക്കും.കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രമല്ല തൊട്ടടുത്ത കാസര്‍ഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാരും ഉടയാടകള്‍ തയ്ക്കാനായി രജിതയെ തേടിയെത്തുന്നുണ്ട്.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ ഷീ ഷോപ്പ് ആന്റ് ടൈലറിംഗ് യൂണിറ്റിലൂടെയാണ് രജിത ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഒമ്പത് വര്‍ഷം മുമ്പാണ് തെയ്യക്കാര്‍ക്കുള്ള ഉടയാടകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.മറ്റ് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാര്‍ വ്യത്യസ്ത പേരുകളിലാണ് ധരിക്കുന്ന ഉടയാടകള്‍ക്ക് പേര് പറയുന്നത്.അതെല്ലാം രജിതക്ക് പരിചിതമായിക്കഴിഞ്ഞു. പേര് പറഞ്ഞു കേള്‍ക്കുമ്പോള്‍ മുന്നില്‍ വന്നത് ഏത് നാട്ടുകാരനാണെന്ന് രജിത തിരിച്ചറിയും. കൊടുക്കും.കാണി,വെളുമ്പന്‍, ഒടപ്പട,ചിറക്,വട്ടs, അടുക്കും നറി തുടങ്ങിയ പേരുകളിലാണ് ജില്ലയില്‍ നിന്നുള്ള തെയ്യം കലാകാരന്മാര്‍ വേഷപ്പേര് നല്‍കുന്നത്.തമ്പുരാട്ടി, ശാസ്തപ്പന്‍,ഗുളികന്‍ ഘണ്ടാകര്‍ണ്ണന്‍, വസൂരിമാല,പോതി,ഭഗവതി തുടങ്ങി ഏതു തരം തെയ്യക്കോലങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തയ്ച്ചു നല്‍കാറുണ്ടെന്ന് രജിത പറയുന്നു.
തെയ്യം ഉടയാടകള്‍ നിര്‍മ്മിക്കുന്നതിനാല്‍ ജീവിതത്തില്‍ വലിയ പ്രയാസമില്ലെന്നാണ് 43 കാരിയായ രജിതയുടെ ആശ്വാസം. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് എല്‍.വി.അശോകനും തെയ്യം കെട്ടുകാരനാണ്. വിദ്യാര്‍ത്ഥികളായ അരൂജ്, ആഷ്മിക എന്നിവര്‍ മക്കളുമാണ്.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ തയ്യല്‍ യൂണിറ്റില്‍ അഞ്ച് പേരടങ്ങുന്ന സംരംഭമാണിത്.പഞ്ചായത്തിന്റെ എല്ലാ വിധ പ്രോത്സാഹന്നങ്ങളും കിട്ടാറുണ്ട്.പഞ്ചായത്തിന് വേണ്ടി തുണി സഞ്ചികള്‍, മാസ്‌ക്കുകള്‍, ഫ്‌ലാഗുകള്‍, എല്ലാതരം സ്‌കൂള്‍ യൂണിഫോമുകളും, ലേഡീസ് ഡ്രസ്സുകളും തുന്നുന്നുണ്ട്.