ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
ഇരിട്ടി ഉപജില്ല വിഭജനം ;മുഖം തിരിച്ച് സർക്കാർ

ഇരിട്ടി: സംസ്ഥാനത്തെ എറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂർ ആസ്ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിനോട് മുഖം തിരിച്ച് സർക്കാർ.ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് പേരാവൂർ, ഇരിട്ടി എന്നിങ്ങനെ രണ്ട് ഉപജില്ലകളായി വിഭജിക്കണമെന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ഏറെ വർഷത്തെ ആവശ്യമാണ് സർക്കാർ നിരാകരിച്ചത്. ഉപജില്ല വിഭജിച്ച് രണ്ട് ഉപജില്ലാ കേന്ദ്രങ്ങളായി പ്രവർത്തനമാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കീഴൂർ വി യുപി സ്കൂൾ അറബിക് അധ്യാപകൻ കെ.കെ.അബ്ദുൾ അസീസ് കഴിഞ്ഞ നവകേരള സദസ്സിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മറ്റ് വകുപ്പ് മേധാവികൾക്കും നൽകിയ നിവേദനത്തിനു മറുപടിയായാണ് ഇരിട്ടി ഉപജില്ല വിഭജനം എന്ന അജണ്ട സർക്കാരിനില്ലെന്നും ഈ ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്നുമുള്ള രേഖാമൂലമുള്ള അറിയിപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയത്.
ഖാദർ കമ്മിറ്റി റിപ്പോർട്ടു പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 3 തലങ്ങളും സംയോജിപ്പിച്ചു കൊണ്ട് ഏകീകൃതഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്നതിനും അതിനനുസൃതമായി ഓഫിസുകളുടെ സംയോജനവും നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആയതിനാൽ നിലവിൽ ഇരിട്ടി ഉപജില്ല രണ്ട് വിദ്യാഭ്യസ ഉപജില്ലകളായി വിഭജിക്കാൻ നിർവാഹമില്ലെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നത്. ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലായി വയനാടിന്റെ അതിർത്തി പങ്കിടുന്ന കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുതൽ കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന പായം പഞ്ചായത്തു വരെ 103 വിദ്യാലയങ്ങളാണ് ഇരിട്ടി ഉപജില്ലയിൽ 222.വയനാടിന്റെ അതിർത്തി പ്രദേശമായ ഏലപ്പീടിക മുതൽ കർണ്ണാടകത്തിന്റെ അതിർത്തിയായ പേരട്ട വരെ നീണ്ടു കിടക്കുന്ന മലയോര പ്രദേശങ്ങളിൽ നിന്ന് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഭരണപരമായ ആവശ്യങ്ങൾക്കുമായി ഇരിട്ടി ഉപജില്ലാ ഓഫിസ് ആസ്ഥാനമായ ഇരിട്ടിയിലെത്തിച്ചേരുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ഇതിനു പരിഹാരമായാണ് ഇരിട്ടിയെ വിഭജിച്ച് പേരാവൂർ കേന്ദ്രമാക്കി മറ്റൊരു വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന ആവശ്യമുയർന്നത്.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്