അപകട സാഹചര്യങ്ങളില്‍ പെട്ടോ? കേരള പൊലീസിൻ്റെ ഈ ആപ്പ് ഉപയോഗിക്കൂ; അതിവേഗം സഹായം

Share our post

അപകടങ്ങളും അത്യാഹിതങ്ങളും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ലോകത്ത്, സുരക്ഷ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. ഏതെങ്കിലും അപകടകരമായ സാഹചര്യത്തില്‍ സഹായം ആവശ്യമെങ്കില്‍ കേരള പൊലീസിൻ്റെ ‘പോല്‍ ആപ്പ്’ സഹായത്തിനുണ്ട്. പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഈ ആപ്പ് ഒരു രക്ഷകനായി പ്രവർത്തിക്കുന്നു.ആപ്പിലെ എസ്.ഒ.എസ് ബട്ടണ്‍ അമർത്തിയാല്‍ നിങ്ങളുടെ ലൊക്കേഷൻ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടൻ സഹായം ലഭ്യമാക്കുകയും ചെയ്യും. ഇതിനു പുറമെ, മൂന്ന് എമർജൻസി കോണ്‍ടാക്റ്റുകള്‍ കൂടി ആപ്പില്‍ ചേർക്കാനുള്ള സൗകര്യമുണ്ട്. എസ്.ഒ.എസ് ബട്ടണ്‍ അമർത്തുന്നതിലൂടെ ഈ നമ്പറുകളിലേക്കും അപകടസന്ദേശം എത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!