‘ഒക്കായി ഒത്തുകൂടുഞ്ചേരു’ ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കമായി

Share our post

ആറളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം ട്രൈബൽ ഫെസ്റ്റിന് ഫാം സ്‌കൂളിൽ തുടക്കമായി.ഒത്തുകൂടാം ഒരുമിച്ച് എന്ന അർഥം വരുന്ന ‘ഒക്കായി ഒത്തുകൂടുഞ്ചേരു’ എന്ന മുദ്രാവാക്യവുമായി ആറളം തദ്ദേശീയ മേഖലയിലെ ബാലസഭ, അയൽക്കൂട്ടം, ഓക്സിലറി, ഷീ ക്ലബ്, യൂത്ത് ക്ലബ്, ബ്രിഡ്ജ് കോഴ്‌സ് വിദ്യാർഥികൾ എന്നിവരുടെ ഒത്തുകൂടലും വിവിധ തനതു കലാ പരിപാടികളുടെ അവതരണവും രണ്ട് ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രകൃതി ക്ഷോഭങ്ങളിലും വന്യ ജീവി അക്രമണങ്ങളിലും ദുരിതം അനുഭവിക്കുന്ന തദ്ദേശീയ വാസികളുമായി കലക്ടർ സംസാരിക്കുകയും പ്രശ്ന പരിഹാരങ്ങൾക്ക് കൂടെ ഉണ്ടാവുമെന്ന ഉറപ്പു നൽകുകയും ചെയ്തു.
ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ രാഹുൽ, പി ഒ ദീപ എന്നിവർ പങ്കെടുത്തു. ആറളം മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നനങ്ങൾ ചർച്ച ചെയ്യുകയും പ്രശ്ന പരിഹാരത്തിനായി കൂട്ടായ പ്രവർത്തനം നടപ്പിലാക്കാനുമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളിൽ ക്ലാസുകളും, സെമിനാറുകളും നടക്കും. കണ്ണൂർ വായ്ത്താരി ഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാ സന്ധ്യയോടെ ഫെസ്റ്റിന് സമാപനമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!