Connect with us

Kerala

എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടിവ്: ഒഴിവുകൾ 83

Published

on

Share our post

കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 01/2025/CHQ പ്രകാരം വിവിധ ഡിസിപ്ലിനുകളിൽ ജൂനിയർ എക്സിക്യൂട്ടിവുകളെ നിയമിക്കുന്നു. ആകെ 83 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായവ ചുവടെ.ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്): ഒഴിവുകൾ 13 (ജനറൽ 5, ഇ.ഡബ്ല്യു.എസ് 1, ഒ.ബി.സി നോൺ ക്രീമിലെയർ 4, എസ്.സി 2, എസ്.ടി 1). യോഗ്യത-ബി.ഇ/ ബി.ടെക് (ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്) ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്.ആർ): 66 (ജനറൽ 30, ഇ.ഡബ്ല്യു.എസ് 6, ഒ.ബി.സി-എൻ.സി.എൽ 17, എസ്.സി 9, എസ്.ടി 4, ഭിന്നശേഷി 1) യോഗ്യത -ബിരുദം+ എം.ബി.എ

ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്): 4 (ജനറൽ), ഭിന്നശേഷിക്കാർക്ക് ഒരൊഴിവിൽ നിയമനം ലഭിക്കും. യോഗ്യത-എം.എ (ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ്) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. വിവർത്തനത്തിൽ രണ്ടു വർഷത്തെ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്ക് മറിച്ചും).പ്രായപരിധി: 18.03.2025ൽ 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. വിശദവിജ്ഞാപനം www.aai.aero/careersൽ. അപേക്ഷാഫീസ് 100 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ/ എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് അടക്കമുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. മറ്റു ആനുകൂല്യങ്ങളുമുണ്ട്.


Share our post

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Kerala

കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

Published

on

Share our post

ബെംഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!