ഉറുദു സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share our post

ഉറുദു ഭാഷയുടെ പ്രോത്സാഹന ഭാഗമായി സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ പഠനം നടത്തുന്ന സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് സ്‌കോളർഷിപ്.

minoritywelfare.kerala.gov.in വെബ്സൈറ്റിൽ സ്കോളർഷിപ് മെനു ലിങ്ക് വഴി ഓൺലൈനായി 14ന് മുമ്പ് അപേക്ഷ നൽകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!