കാക്കയങ്ങാട് ടൗണിൽ നിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടി

കാക്കയങ്ങാട് : കാക്കയങ്ങാട് ടൗണിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹൻസ്, കൂൾലിപ് തുടങ്ങിയവയുടെ വൻ ശേഖരം മുഴക്കുന്ന് പോലീസ് പിടികൂടി. കാക്കയങ്ങാട് ഓട്ടമരത്തെ പി.പി.അസൈനാറുടെ(52) കയ്യിൽ നിന്നാണ് പുകയി ഉൽപ്പന്നങ്ങൾ പിടികൂടിയത്. മുഴക്കുന്ന് സ്റ്റേഷനിലെ എസ്.ഐ. എം. ടി.ബെന്നി, സി. ജയരാജൻ, പ്രകാശൻ, കെ.സുജിത്ത് എന്നവരാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.