കണ്ണൂര്‍ വിമാനത്താവള ഒന്നാം ഗേറ്റില്‍ ബി.പി.സി.എല്‍ പെട്രോള്‍ പമ്പ് പ്രവര്‍ത്തന സജ്ജമായി

Share our post

കണ്ണൂർ: വിമാനതാവളത്തിൻ്റെ ഒന്നാം ഗേറ്റായ കല്ലേരിക്കരയില്‍ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻ്റെ പെട്രോള്‍ പമ്പ് പ്രവർത്തന സജ്ജമായി. കിയാലും ബി.പി. സി എല്ലും സംയുക്തമായാണ് പെട്രോള്‍ പമ്പ് സ്ഥാപിച്ചത്.പമ്പ് പ്രവർത്തനം തുടങ്ങിയാല്‍ വിമാനതാവളത്തില്‍ വന്നു പോകുന്നവർക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാൻ കഴിയും. ഒരു വർഷം മുൻപാണ് ഒന്നാം ഗേറ്റിന് സമീപം പെട്രോള്‍ പമ്ബിൻ്റെ നിർമ്മാണം തുടങ്ങിയത്.നിർമ്മാണം പൂർത്തിയായ സാഹചര്യത്തില്‍ പമ്ബിൻ്റെ ഉദ്ഘാടനം ഉടൻ നടത്തും. അഞ്ചരക്കണ്ടിയില്‍ നിന്നും എയർപോർട്ട് റോഡ് വഴി പോകുന്ന വാഹനങ്ങള്‍ക്ക് തിരക്കില്ലാതെ ഇന്ധനം നിറയ്ക്കാൻ കഴിയുന്നതിന് സൗകര്യപ്രദമാണ് പുതിയ പമ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!