സര്‍ക്കാര്‍ വണ്ടിക്ക് മാത്രം ബോര്‍ഡ് മതി; സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങളിലെ ബോര്‍ഡ് നീക്കാന്‍ ഉത്തരവ്

വടക്കാഞ്ചേരി: സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങളിലെ ചുവപ്പും നീലയും ബോര്‍ഡുകള്‍ നീക്കണമെന്ന് ഉത്തരവ്. സഹകരണസംഘം രജിസ്ട്രാറാണ് ഉത്തരവ് അയച്ചിട്ടുള്ളത്. നേരത്തെ ഇളംനീല പ്രതലത്തില്‍, വെളുത്ത അക്ഷരത്തില്‍ സ്ഥാപനത്തിന്റെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കാവുന്നതാണെന്ന് പറഞ്ഞിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത ഒരു വാഹനവും സ്ഥാപനത്തിന്റെ പേരോ ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേരോ രേഖപ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശനനിര്‍ദേശമനുസരിച്ച് നിഷ്‌കര്‍ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഹകരണ രജിസ്ട്രാറുടെ ഉത്തരവ്.ഏതെങ്കിലും സഹകരണസ്ഥാപനം ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് വകുപ്പുദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുമുണ്ട്. മോട്ടോര്‍ വാഹനചട്ടത്തിനു വിരുദ്ധമായി ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ നിന്ന് നീക്കിയതായി സാക്ഷ്യപത്രവും നല്‍കണം.