രാസ ലഹരി മരുന്നുമായി യുവാക്കൾ ഇരിട്ടി എക്സൈസിന്റെ പിടിയിൽ

Share our post

ഇരിട്ടി : എക്‌സൈസ് ഇൻസ്‌പെക്ടർ അജീബ് ലബ്ബ എൽ എ യുടെ നേതൃത്വത്തിൽ ആനപ്പന്തി ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക രാസലഹരിമരുന്നായ MDMA യുമായി കരിക്കോട്ടക്കരി സ്വദേശികളായ പ്രണവ് പ്രഭാതൻ( 22),അബിൻ റോയ്( 22) എന്നീ രണ്ട് യുവാക്കൾ ഇരിട്ടി എക്സൈസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 1.612 എം.ഡി.എം. എയും ഓടിച്ചു വന്ന യമഹ KL 27 K 1068 ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതികൾ അങ്ങാടിക്കടവ് ഡോൺ ബോസ്ക്കോ കോളേജ് പരിസരം, അങ്ങാടിക്കടവ് ഹയർ സെക്കന്ററി സ്കൂൾ പരിസരം എന്നിവ കേന്ദ്രികരിച്ച് ലഹരിമരുന്ന് വില്പന നടത്തുന്ന പ്രധാന കണ്ണികളിൽപ്പെട്ടവരാണ്.

എക്‌സൈസ് ഇന്റലിജിൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മറ്റൊരു റെയിഡിൽ ഇരിട്ടി മേഖലയിൽ ലഹരി മരുന്ന് വില്പന നടത്തുന്നതിൽ പ്രധാനിയായ ഇരിട്ടി സ്വദേശി കെ. എസ്.ശമിൽ (36) എന്നയാളെ കിളിയന്തറ എന്ന സ്ഥലത്ത് വെച്ച് 1.289ഗ്രാം എം. ഡി. എം. യുമായി അറസ്റ്റ് ചെയ്തു. മുൻപും ടി പ്രതിയെ എം. ഡി. എം. എ കേസുമായി ബന്ധപ്പെട്ട് പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.റെയിഡുകളിൽ ഇരിട്ടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ് ) പ്രജീഷ് കുന്നുമ്മൽ,അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) കെ. കെ.ഷാജി, പ്രിവന്റീവ് ഓഫീസർ സി.എം.ജെയിംസ് , ഇ. സി. സി കണ്ണൂർ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ടി.സനലേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വി. കെ.അനിൽകുമാർ, സി. ഹണി, സിവിൽ എക്‌സൈസ് ഓഫീസർ നെൽസൺ.ടി. തോമസ്, ജി. സന്ദീപ് , പി. ജി.അഖിൽ, കെ.രാഗിൽ,സിവിൽ എക്സൈസ് ഓഫീസർ കെ. ടി.ജോർജ് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!