Connect with us

Kerala

വേനലിനെ കൂളായി നേരിടാം: കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കാം, രോഗങ്ങളെ അകറ്റി നിർത്തണം

Published

on

Share our post

ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിർദേശം. യാത്രക്കിടയിലും ജോലിക്കിടയിലും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകും. ഇതിന്റെ ഭാഗമായി കുപ്പി വെള്ളത്തിന്റെ ഉൾപ്പെടെ നിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കാം

  • കടകളിൽ വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങാതിരിക്കുക. ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.
  • കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകാനും പാടില്ല.
  • കുപ്പിവെള്ളത്തിൽ ഐ.എസ്.ഐ.മുദ്ര ഉണ്ടോ എന്ന് ഉറപ്പുവരുത്താം
  • പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കാം
  • കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
  • വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക.

രോഗങ്ങളെ അകറ്റി നിർത്തണം

  • വേനൽക്കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. കടകളിലും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽനിന്ന് ഉണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ ഐസ് ഒഴിവാക്കാം
  • ആഹാരസാധനങ്ങൾ ചൂടുകാലത്ത് പെട്ടെന്ന് കേടാകും. അതിനാൽ ഭക്ഷണ പാഴ്സലിൽ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചുണ്ടോയെന്ന് ശ്രദ്ധിക്കാം. നിശ്ചിതസമയം കഴിഞ്ഞഭക്ഷണം കഴിക്കരുത്.
  • ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.

Share our post

Kerala

ആകെ 4000 ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 11 വരെ ബറോഡ ബാങ്കില്‍ ജോലി നേടാം

Published

on

Share our post

കേരളത്തില്‍ ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. 4000 ഒഴിവുകളിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 11.

തസ്തിക & ഒഴിവ്

ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ഇന്ത്യയൊട്ടാകെ 4000 ഒഴിവുകള്‍. കേരളത്തില്‍ 89 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക.

ആന്ധ്രാപ്രദേശ് 59, അസം 40, ബീഹാര്‍ 120, ചണ്ഡീഗഡ് 40, ഛത്തീസ്ഗഡ് 76, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി 07, ഡല്‍ഹി 172
ഗോവ 10, ഗുജറാത്ത് 573, ഹരിയാന 71, ജമ്മു കശ്മീര്‍ 11, ജാര്‍ഖണ്ഡ് 30, കര്‍ണാടക 537, കേരളം 89 , മധ്യപ്രദേശ് 94,
മഹാരാഷ്ട്ര 388, മണിപ്പൂര്‍ 08, മിസോറാം 06, ഒഡീഷ 50, പുതുച്ചേരി 10, പഞ്ചാബ് 132, രാജസ്ഥാന്‍ 320, തമിഴ്‌നാട് 223,
തെലങ്കാന 193 , ഉത്തര്‍പ്രദേശ് 558, ഉത്തരാഖണ്ഡ് 30, പശ്ചിമ ബംഗാള്‍ 153

ആലപ്പുഴ  5
എറണാകുളം  30
കണ്ണൂര്‍  5
കാസര്‍ഗോഡ്  7
കോഴിക്കോട്  10
മലപ്പുറം  5
പാലക്കാട്  7
തിരുവനന്തപുരം  10
തൃശൂര്‍  10 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍.

പ്രായപരിധി

20 വയസ് മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി മറ്റു സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ലഭിക്കും.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12,000 രൂപ മുതല്‍ 15,000 രൂപവരെ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 800 രൂപയും, എസ്.സി, എസ്.ടി 600 രൂപയും, ഭിന്നശേഷിക്കാര്‍ക്ക് 400 രൂപയും അപേക്ഷ ഫീസുണ്ട്.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. അപേക്ഷ നല്‍കുന്നതിനായി നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.


Share our post
Continue Reading

Kerala

പുസ്തകം നോക്കിയും പരീക്ഷ എഴുതാം’; ഹൈസ്കൂൾ പരീക്ഷയിൽ ഓപ്പൺ ബുക്ക് ഉൾപ്പെടെ പരീക്ഷിക്കാമെന്ന് നിർദേശം

Published

on

Share our post

തിരുവനന്തപുരം: ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിർദേശം. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിലാണ് നിർദേശം.കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്തുള്ള പരീക്ഷ (ഓൺ ഡിമാൻഡ് എക്സാം), വീട്ടിൽ വെച്ചെഴുതുന്ന പരീക്ഷ (ടേക്ക് ഹോം എക്സാം), ഓൺലൈൻ പരീക്ഷ എന്നീ സാധ്യതകളും പ്രയോജനപ്പെടുത്താം. ഇതിനായി എസ്.സി.ഇ.ആർ.ടി. മാർഗരേഖ പുറത്തിറക്കും. കുട്ടികളെ ക്ലാസ് പരീക്ഷ നടത്തി ടീച്ചർ വിലയിരുത്തണം.

തന്നെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവ്, ആത്മനിയന്ത്രണം, സാമൂഹികബോധം, ആരോഗ്യകരമായ ബന്ധങ്ങൾക്കുള്ളശേഷി, ഉത്തരവാദിത്വപൂർണമായി തീരുമാനമെടുക്കൽ എന്നീ അഞ്ചു കഴിവുകൾ വിലയിരുത്തും. പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ.അഞ്ചു ശേഷികളിൽ ഓരോന്നിനും നല്ലത്, തൃപ്തികരം, സഹായം ആവശ്യമുള്ളത്‌ എന്നിങ്ങനെ മൂന്നുതരത്തിൽ മാർക്കിടും. ഉത്തരവാദിത്വമുള്ള തലമുറയാക്കി വിദ്യാർഥികളെ വളർത്താൻ ഈ രീതി സഹായിക്കുമെന്ന് അധികൃതർ ‘മാതൃഭൂമി’യോടു പറഞ്ഞു. പ്രോജക്ട്, സെമിനാർ, പഠനപ്രവർത്തനം, സംഘചർച്ച, സംവാദം, സ്ഥലസന്ദർശനം തുടങ്ങി വ്യത്യസ്തമാർഗങ്ങൾ വിലയിരുത്തലിനു പ്രയോജനപ്പെടുത്താം.


Share our post
Continue Reading

Kerala

ജോലി തേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗംചെയ്തു; 4 ഇതര സംസ്ഥാനത്തൊഴിലാളികള്‍ അറസ്റ്റില്‍

Published

on

Share our post

നെടുങ്കണ്ടം (ഇടുക്കി): ജോലിതേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗംചെയ്ത നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. അസം സ്വദേശികളായ സദ്ദാം ഹുസൈന്‍(23), അജിം ഉദിന്‍(26), മുഖീബുര്‍ റഹ്‌മാന്‍(38), കയിറുള്‍ ഇസ്ലാം(29) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തത്.വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇരയായ സ്ത്രീയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇവര്‍ വെള്ളിയാഴ്ച രാത്രി എത്തിയത്.സുഹൃത്ത് മറ്റ് ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം ഇവിടെ ഒരു ഷെഡ്ഡില്‍ താമസിച്ചുവരുകയായിരുന്നു.മദ്യപിച്ച പ്രതികള്‍ രാത്രി പത്തോടെ സ്ത്രീയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി. സദ്ദാം ഹുസൈന്‍ സ്ത്രീയെ കുളിമുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.തുടര്‍ന്ന് മറ്റുമൂന്നുപേര്‍ ശാരീരികമായി ഉപദ്രവിച്ചു. ശനിയാഴ്ച രാവിലെ ഇവിടെനിന്ന് ഇറങ്ങിയ സ്ത്രീയും ഭര്‍ത്താവും നെടുങ്കണ്ടത്തെത്തി വിവരം ഓട്ടോറിക്ഷാ തൊഴിലാളികളെ അറിയിച്ചു. ഇവര്‍ പോലീസ്സ്റ്റേഷനിലെത്തി പരാതി നല്‍കി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. നെടുങ്കണ്ടം സി.ഐ. ജെര്‍ലിന്‍ വി.സ്‌കറിയ, എ.എസ്.ഐ. ഹരികുമാര്‍, സി.പി.ഒ.മാരായ ജോമോന്‍, ജിതിന്‍, രഞ്ജു, റസിയ, മിഥു എന്നിവരാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!