യുണെറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ പഞ്ചായത്ത് ധർണ നാളെ

Share our post

പേരാവൂർ: തൊഴിൽ നികുതി വർധനക്കെതിരെയും അനധികൃത വഴിയോര വാണിഭത്തിനെതിരെയും യു.എം.സി പേരാവൂർ, തൊണ്ടിയിൽ, മണത്തണ യൂണിറ്റുകൾ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സമരം ജില്ലാ ഉപാധ്യക്ഷൻ കെ.എം.ബഷീർ ഉദ്ഘാടനം ചെയ്യും.വ്യാപാര മാന്ദ്യം, ഭീമമായ വാടക, വാടികയിന്മേൽ ജി.എസ്.ടി, ഓൺലൈൻ വ്യാപാരം, വഴിയോര വാണിഭം എന്നിവ ടൗണിലെ വ്യാപാരികളെ കടക്കെണിയിലാക്കിയതായി യു.എം.സി ആരോപിച്ചു. പേരാവൂർ ടൗണിൽ അനധികൃതമായി സ്ഥാപിച്ച നോ പാർക്കിംങ്ങ് ബോർഡുകൾ എടുത്തു മാറ്റണമെന്നും യു.എം.സി.ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഷിനോജ് നരിതൂക്കിൽ, വി.കെ.രാധാകൃഷ്ണൻ, പ്രവീൺ കാറാട്ട്, കെ.എം.ബഷീർ, ബേബി പാറക്കൽ, ബിനോയ് ജോൺ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!