KELAKAM
ഈ സ്നേഹത്തിന് കാൽ നൂറ്റാണ്ട്

കേളകം: ഇരുപത്തിയഞ്ചിലധികം വർഷമായി അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നോമ്പുകാർക്കായി നോമ്പ് കഞ്ഞിയൊരുക്കി അടക്കാത്തോട് സ്വദേശി മുളംപൊയ്കയിൽ ഷറഫുദ്ദീൻ. തന്റെ പിതാവ് മുളംപൊയ്കയിൽ മുസ്തഫയിൽനിന്ന് പഠിച്ച പാചക വൈഭവമാണ് നാട്ടിലെ നോമ്പുകാർക്ക് അനുഗ്രഹമായത്.ജീരകം, ഉലുവ, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന കഞ്ഞി പള്ളിയിലെ നോമ്പുതുറക്കാർക്ക് മാത്രമല്ല എത്തുന്ന എല്ലാവർക്കും പാർസലായും നൽകും. ഷറഫുദ്ദീന്റെ നോമ്പുകഞ്ഞി കൂടി രുചിക്കുമ്പോഴാണ് നാട്ടുകാർക്ക് നോമ്പു തുറയുടെ സംതൃപ്തി ലഭിക്കുന്നത്.കഞ്ഞി തയാറാക്കാൻ ഷറഫുദ്ദീനെ സഹായിക്കാനായി ഉച്ചമുതൽ ഭാര്യ പാത്തുമ്മയും കർമനിരതയാവും. കഞ്ഞിയും ചായയും പലഹാരങ്ങളും പഴവർഗങ്ങളും നോമ്പ് തുറക്കാർക്കായി തയാറാക്കാനായി ലഭിച്ച അവസരത്തിന് സർവശക്തനെ സ്തുതിക്കുകയാണിവർ.നോമ്പുകഞ്ഞി തയാറാക്കുന്നതിൽ മാത്രമല്ല, മഹല്ലിലെ സാമൂഹിക പ്രവർത്തനങ്ങളിലും മുന്നണിയിലാണ് ഈ എഴുത്തഞ്ച്കാരൻ. പള്ളിയുടെ പരിസരങ്ങളിലും ഖബർസ്ഥാനിലും കാട് തെളിക്കുന്നത് തന്റെ ഉത്തരവാദിത്വമെന്നോണം സൗജന്യ സേവനമാക്കിയിട്ടുണ്ട് ഷറഫുദ്ദീൻ. അന്നന്നത്തെ ഉപജീവനത്തിന് കൂലിപ്പണിയാണ് മാർഗമെങ്കിലും നന്മയുടെ മാർഗത്തിൽ മാർഗ ദർശികൂടിയാണ് ഈ കറുത്ത തൊപ്പിക്കാരൻ.
KELAKAM
യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് കമ്മറ്റി കേളകം പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തി


കേളകം : യു.എം.സി. കേളകം യൂണിറ്റ് കേളകം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി സജി ജോസഫ്, ജോ. സെക്രട്ടറി സൈജു ഗുജറാത്തി, എക്സിക്യൂട്ടീവ് അംഗം ജെ. ദേവദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും സമർപ്പിച്ചു.
2024-25 വർഷത്തിൽ നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും വർധിച്ചുവരുന്ന അനധികൃത ഫുട്പാത്ത് വ്യാപാരത്തിനെതിരെയുള്ള വിയോജിപ്പും സർക്കാറിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുവാനാണ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം യൂണിറ്റ് കമ്മറ്റി പ്രതിഷേധ സമരം നടത്തിയത്.
KELAKAM
യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കേളകം യൂണിറ്റ് നാളെ കേളകം പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തും


കേളകം: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് നാളെ കേളകം പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തും. നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും വിയോജിപ്പും സർക്കാറിനെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെയും അറിയിക്കാനാമാണ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം യൂണിറ്റ് കമ്മറ്റി നാളെ പ്രതിഷേധ സമരം നടത്തുന്നത്. വ്യത്യസ്തമായ കാരണങ്ങളാൽ ദീർഘകാലമായി ചെറുകിട, ഇടത്തരം സംരംഭങ്ങൾ,വ്യാപാര സ്ഥാപനങ്ങൾ തുടർച്ചയായിട്ടുള്ള പ്രതിസന്ധികളെ അതിജീവിക്കാൻ പാടുപ്പെടുകയാണ്.അതിജീവനത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ സർക്കാറിനുമുമ്പിൽ നിലവിലുള്ള ലൈസൻസു ഫീസുകളിലും, നികുതികളിലും മറ്റും ഇളവുകൾ ലഭിക്കാൻ നിവേദനങ്ങൾ നൽകി കാത്തിരിക്കുമ്പോഴാണ് തൊഴിൽ നികുതിയിൽ ഗണ്യമായ വർദ്ധനവു വരുത്തിയ നടപടി ഉണ്ടാവുന്നത്. തൊഴിൽ നികുതി വർദ്ധനവ് ഒഴിവാക്കി നിലവിലുള്ള തൊഴിൽ നികുതി തന്നെ തുടരുവാനുള്ള തീരുമാനം കൈകൊള്ളണമെന്നാണ് നേതാക്കളുടെ ആവശ്യം.
KELAKAM
കൃഷി ഓഫിസർ ഇല്ല, താളംതെറ്റി കേളകത്തെ കൃഷിഭവൻ


കേളകം: കൃഷിഭവനിൽ കൃഷി ഓഫിസർ ഇല്ലാതായിട്ട് നാല് മാസം. നാല് മാസം മുമ്പ് കൃഷി ഓഫിസറായിരുന്ന കെ.ജി സുനിൽ വയനാടിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്ന് മറ്റൊരു ഓഫിസർ ചാർജെടുത്തിരുന്നു. ചാർജ് എടുത്ത് ദിവസങ്ങൾക്കുള്ളിൽ ഈ ഓഫിസർ മെഡിക്കൽ ലീവെടുത്ത് പോയതോടെ കൃഷി ഓഫിസർ ഇല്ലാതെ നാല് മാസം.എന്നാൽ നിലവിൽ കൊട്ടിയൂർ കൃഷി ഓഫിസർക്കാണ് കേളകത്തെ അധിക ചുമതല നൽകിയിരിക്കുന്നത്.എന്നാൽ ഒട്ടേറെ കർഷകരുള്ള പ്രദേശത്ത് കൃഷി ഓഫിസറില്ലാതായതോടെ മുഴുവൻ സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്. കൃഷി ഓഫിസർക്ക് പുറമെ കൃഷിഭവനിൽ രണ്ട് കൃഷി അസിസ്റ്റ്ന്റ് തസ്തിക ഉണ്ട്.എന്നാൽ ആറ് മാസമായി ഒരു കൃഷി അസിസ്റ്റന്റ് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.ഇതോടെ കൃഷി ഭവന്റെ പ്രവർത്തനം പൂർണ്ണമായും അവതാളത്തിലായി.നിലവിൽ ഒരു കൃഷി അസിസ്റ്റന്റ് മാത്രമാണ് കൃഷിഭവനിൽ ഉള്ളത്.കേളകം പഞ്ചായകത്തിലെ 13 വാർഡുകളിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ഏക കൃഷി അസിസ്റ്റന്റിനെ കൊണ്ട് സാധിക്കാത്ത അവസ്ഥയാണ്. കൃഷി ഓഫിസറെ നിയമിച്ച് കർഷകർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്