മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

Share our post

വയനാട് :മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകള്‍ പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ഭരണ സമിതി അനുമതി നല്‍കിയത്.നേരത്തെ 9 വായ്പകളിലായി 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റ് മാസത്തില്‍ തന്നെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. ദേശസാല്‍കൃത ബാങ്കുകളില്‍ ഉള്ള വായ്പകള്‍ എഴുതി തള്ളണമെന്ന ആവശ്യത്തില്‍ ഇതുവരെയും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.2024 ഓഗസ്റ്റ് 12ന് ചേർന്ന യോഗത്തിലായിരുന്നു വായ്പ എഴുതി തള്ളാനുള്ള തീരുമാനം ബാങ്ക് എടുത്തിരുന്നത്. മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, ദാനം നഷ്ടപ്പെട്ടവർ, സ്ഥാപനം നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 207 വായ്പകളാണ് കേരളം ബാങ്ക് എഴുതി തള്ളിയത്.

ചൂരല്‍മല ഉള്‍പ്പെടെയുള്ള മേപ്പാടി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക വായ്പ പദ്ധതി തുടങ്ങാനും തീരുമാനമുണ്ടായി. പരമാവധി 2 ലക്ഷം രൂപയുടെ വായ്പ പദ്ധതി നടപ്പിലാക്കാനാണ് ബാങ്കിന്റെ തീരുമാനം.മരണപ്പെട്ടവരുടെ 10 6.63 ലക്ഷം, വീട് നഷ്ടപ്പെട്ടവരുടെ 139.54 ലക്ഷം, സ്ഥലം നഷ്ടപ്പെട്ടവർ 40.53 ലക്ഷം, സ്ഥാപനം നഷ്ടപ്പെട്ടവർ 50.05 ലക്ഷം,തൊഴില്‍ നഷ്ടപ്പെട്ടവർ 65.53 ലക്ഷം, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ 37.51 ലക്ഷം എന്നിവയും വഴിയും യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ടവരുടെ 28.38ലക്ഷവും, കൃഷി നഷ്ടപ്പെട്ടവരുടെ 3 9.96 ലക്ഷവും, മറ്റുള്ളവ വരുടെ 7.75 ലക്ഷവും ഉള്‍പ്പെടെ ഉള്ള വയ്പ്പകളാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്. ദേശസാല്‍കൃത ബാങ്കുകളിലെ വായ്പകള്‍ എഴുതിത്തൊള്ളാനോ സംസ്ഥാന സർക്കാരിന്റെ ആവശ്യത്തില്‍ മറുപടി നല്‍കാനോ ഇതുവരെയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!