IRITTY
ജനവാസ മേഖലയില്‍ കാട്ടാന: കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

ഇരിട്ടി: ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാകുവാന്‍ സാധ്യത ഉള്ളതിനാല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ പത്ത് മണി മുതല്‍ ആറിന് വൈകുന്നേരം ആറ് മണി വരെ ജില്ലയിലെ അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് എട്ട് എടപ്പുഴ, വാര്‍ഡ് ഒമ്പത് കൂമന്‍തോട്, വാര്‍ഡ് പത്ത് കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ ഒത്തു കൂടുന്നത് നിരോധിച്ച് ജില്ലാ മജിസ്ട്രേട്ടായ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉത്തരവിട്ടു.ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
IRITTY
ആറളം ഫാം ആനമതിൽ നിർമ്മാണത്തിന് തടസ്സമാവുന്ന മരങ്ങൾ ഇന്ന് മുതൽ മുറിച്ചു തുടങ്ങും


ഇരിട്ടി: ആറളം ഫാം ആനമതിൽ നിർമ്മാണത്തിന് തടസ്സമാവുന്ന 164 മരങ്ങൾ ചൊവ്വാഴ്‌ച മുതൽ മുറിച്ച് നീക്കും. ആലക്കോട് മണക്കടവിലെ എ. ബി. ശാന്താറാം നായർ എന്നയാൾക്കാണ് മരം മുറിച്ച് നീക്കാനുള്ള ക്വട്ടേഷൻ നൽകിയത്. 99500 രൂപക്കാണ് ഇവ മുറിച്ചു നീക്കാനുള്ള ക്വട്ടേഷൻ. കഴിഞ്ഞ ദിവസം കണ്ണൂർ ഐടിഡിപി പ്രൊജക്ട് ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഏറ്റവും കുറഞ്ഞ തുക നിർദ്ദേശിച്ച ശാന്താറാമിന് മരംമുറിച്ച് നീക്കാൻ അനുമതി നൽകിയത്. തിങ്കളാഴ്‌ച മുതൽ മരം മുറിക്കാനായിരുന്നു നിർദ്ദേശം. തിങ്കളാഴ്‌ച കരാറുകാർ ഫാമിലെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തി മരങ്ങൾ പരിശോധിച്ചു. മുറിക്കുന്ന മരങ്ങൾ വനത്തിലേക്ക് വീഴരുതെന്നും വൈദ്യുതി ലൈൻ അടക്കമുള്ള സംവിധാനങ്ങൾക്ക് കേടുണ്ടാക്കരുതെന്നും വ്യവസ്ഥയുണ്ട്. വ്യവസ്ഥയിലെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് കരാറുകാർ സ്ഥല പരിേേശാധന നടത്തിയത്. ചൊവ്വാഴ്‌ച മുതൽ മരംമുറിക്കൽ ആരംഭിക്കാനാവുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മരം മുറിച്ചു നീക്കാതെയുള്ള മതിൽ നിർമ്മാണം വലിയ വിവാദമായിരുന്നു.
IRITTY
“പുകച്ച് പുറത്തുചാടിക്കും’ ആനകളെ


ഇരിട്ടി:ആറളത്ത് ജനവാസമേഖലകളിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ നാടൊരുമിക്കുന്നു. നിങ്ങൾക്കൊപ്പമുണ്ട്, ഞങ്ങളു’മെന്ന സന്ദേശമുയർത്തി ഞായറാഴ്‌ചത്തെ കാട്ടാന തുരത്തലിൽ വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ ഫാമിലെത്തി. വനംവകുപ്പിന്റെ ഡ്രോൺ ക്യാമറയിൽപോലും പതിയാത്ത നിലയിൽ കാടുകളിൽ പതുങ്ങിയിരിക്കുന്ന കാട്ടാനകളെ കണ്ടെത്താൻ പ്രയാസമേറെയാണ്. അടിക്കാടുകൾ വെട്ടിത്തെളിച്ചാൽ ജനവാസ മേഖലകളിലെ ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലെ ആനകളെ തുരത്താനാവും. കാട് തെളിച്ചാൽ ഫാമിലെ ആനകളെ കാട് കയറ്റാനാകുമെന്ന പ്രതീക്ഷയിലാണ് അടിക്കാട് വെട്ടാൻ അധികൃതർ സഹായം തേടിയത്. ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന സംഘടനകൾ കാട് തെളിക്കാനെത്തി. രാവിലെ എട്ടോടെ ഓടന്തോടിൽ എത്തിയ സന്നദ്ധ പ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞ് കാട് വെട്ടിതെളിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, മിനി ദിനേശൻ, തഹസിൽദാർ സി വി പ്രകാശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്, അസിസ്റ്റന്റ് വാർഡൻ രമ്യാരാഘവൻ, ആർആർടി സേന, വാച്ചർമാർ എന്നിവർ നേതൃത്വം നൽകി. കർമനിരതം യൂത്ത് ബ്രിഗേഡ് ആറളം ഫാമിൽ കാട് തെളിക്കാൻ കാടുവെട്ട് യന്ത്രങ്ങൾ എന്നിവയൊരുക്കി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്. ബ്ലോക്ക് സെക്രട്ടറി കെ എസ് സിദ്ധാർഥദാസ്, പ്രസിഡന്റ് പി വി ബിനോയ്, കെ കെ സനീഷ് എന്നിവരുടെ നേതൃത്വത്തിൽ എഴുപതംഗ ബ്രിഗേഡാണ് ഫാമിൽ രണ്ട് കിലോമീറ്ററിലധികം കാട് വെട്ടിത്തെളിച്ചത്. മെഗാ കാടുനീക്കൽ പ്രവർത്തനം ഉടൻ ഏറ്റെടുക്കുമെന്നും ഫാമിനെ രക്ഷിക്കാൻ സന്നദ്ധ പ്രവർത്തനം ഉറപ്പാക്കുമെന്നും നേതാക്കൾ അറിയിച്ചു.
IRITTY
ആറളം ഫാമിൽ വീണ്ടും കാട്ടാന അക്രമം ദമ്പതികൾക്ക് പരിക്ക്


ഇരിട്ടി :ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശ്ശേരി അമ്പിളി(31) ഭർത്താവ് ഷിജു (36)എന്നിവരെ കോട്ടപ്പാറക്ക് സമീപത്ത് നിന്നും ആന അക്രമിച്ചത്. ഇരുചക്രവാഹനത്തിൽ പണിക്കു പോകുമ്പോഴായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്