തെരു ഗണപതിക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകം

പേരാവൂർ: തെരു ഗണപതിക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകവും നിറമാല അടിയന്തിരവും തുലാഭാരം തൂക്കലും വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങളും കുട്ടികളുടെ കലാപരിപാടികളും.ശനിയാഴ്ച രാവിലെ ക്ഷേത്ര പൂജകൾ, 11ന് സഹസ്ര കുംഭാഭിഷേകം, ഉച്ചക്ക് രണ്ടിന് തേങ്ങമുട്ടൽ, 2.30ന് തുലാഭാരം തൂക്കൽ, മൂന്നിന് ശീവേലി എഴുന്നള്ളത്ത്, 7.30 മുതൽ തായമ്പക, 9.30ന് തിരുവുടയാട എഴുന്നള്ളത്ത്, 11ന് അത്താഴപൂജ, 12ന് ശീവേലി എഴുന്നള്ളത്ത്.