റമദാൻ; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഖത്തര്‍ അമീ‍ർ

Share our post

ദോഹ: റമദാന്‍ മാസത്തില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. വിവിധ കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം ലഭിക്കുക. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റമദാനില്‍ പൊതുമാപ്പ് നല്‍കുന്നത്. എത്ര തടവുകാര്‍ക്കാണ് ഇത്തവണ മാപ്പ് നല്‍കുകയെന്ന് അറിയിച്ചിട്ടില്ല.അതേസമയം സൗദി അറേബ്യയിലും സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് തടവുകാര്‍ക്ക് പൊതുമാപ്പ് നൽകാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നൽകി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികളാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. ഒരോ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ഇങ്ങനെ ജയിൽ മോചിതരാകുന്നത്. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിർദേശിച്ചു. തീർച്ചയായും ഇത് മനുഷ്യമനസിെൻറ അനുകമ്പയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!