പേരാവൂർ കുഞ്ഞിംവീട് ഭഗവതി ക്ഷേത്രം തിറയുത്സവം വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രം തിറയുത്സവം വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. വ്യാഴാഴ്ച രാവിലെ പ്രതിഷ്ഠാദിനം ,രാത്രി എട്ടിന് നാടൻപാട്ട്. വെള്ളിയാഴ്ച വൈകിട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്ര, ഏഴിന് പ്രദേശവാസികളുടെ കലാപരിപാടികൾ. ശനിയാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടങ്ങൾ. ഞായറാഴ്ച പുലർച്ചെ മുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും. ശനിയും ഞായറും അന്നദാനവും ഉണ്ടാവും.