ഇൻകം ടാക്സ് വിഭാഗം ഇനി ‘ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും’ തപ്പും; അടുത്ത വര്‍ഷം മുതല്‍ പുതിയ നിയമം

വ്യക്തികളുടെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ ഇടപാടുകളെയും നിരീക്ഷിക്കാൻ ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റിന് അധികാരം നല്‍കുന്ന പുതിയ നിയമം അടുത്ത വർഷം മുതല്‍ പ്രാബല്യത്തില്‍ വരും.2026 ഏപ്രില്‍ 1 മുതലായിരിക്കും നിയമം പ്രാബല്യത്തില്‍ വരുക. ഇതു പ്രകാരം നികുതിയുമായി ബന്ധപ്പെട്ട സംശയം തോന്നിയാല്‍ ഒരു വ്യക്തിയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയടക്കമുള്ള സമൂഹമാധ്യമങ്ങള്‍, ഇമെയില്‍, ബാങ്ക് അക്കൗണ്ടുകള്‍, ഓണ്‍ലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകള്‍ തുടങ്ങി എല്ലാ ഓണ്‍ലൈൻ ഡിജിറ്റല്‍ ഇടപാടുകളും പരിശോധിക്കാൻ ഇൻകം ടാക്സ് വിഭാഗത്തിന് അനുവാദമുണ്ടായിരിക്കും.
ഡിജിറ്റല്‍ സാമ്ബത്തിക ഇടപാടുകള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ നികുതിയുമായി ബന്ധപ്പെട്ട പരിശോധനകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതു വഴി വെളിപ്പെടുത്താത്ത സാമ്ബത്തിക ഇടപാടുകളും സ്രോതസുകളും വഴിയുള്ള നിയമവിരുദ്ധ ഇടപാടുകള്‍ ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.1961 ലെ ഇൻകം ടാക്സ് നിയമം പ്രകാരം നികുതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ പണം, സ്വർണം, ആഭരണം, സാമ്ബത്തിക രേഖകള്‍ എന്നിവ പിടിച്ചെടുക്കാനാണ് ഡിപ്പാർട്മെന്‍റിന് അധികാരമുള്ളത്. ആവശ്യമെങ്കില്‍ ഈ അധികാരം ഉപയോഗിച്ച് സേഫുകളും ലോക്കറുകളും തകർക്കാനും ഇവർക്കു കഴിയും. എന്നാല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഈ നിയമങ്ങള്‍ക്ക് അതീതമാണ്.