Kerala
ഉയർന്ന ചൂട്: ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
- പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തം ഉണ്ടാകാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഫയർ ഓഡിറ്റ് നടത്തി, കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
- ചൂട് അധികമാകുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
- വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ സമയം 11 മണി മുതൽ മൂന്ന് മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
- അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
- മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
- പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം മൂന്ന് വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
- യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
- നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.
- ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
- കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
Kerala
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസ്; മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ


മലപ്പുറം:ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.
Kerala
വയനാട്ടിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയർ എത്തിച്ച് മമ്മൂട്ടി


നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നൂതന സംരംഭമായ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലെ തപോവനം കെയർ ഹോംമിൽ വച്ച് നടന്നു.മലങ്കര കത്തോലിക്ക സുൽത്താൻ ബത്തേരി രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയറുകളുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റ് ശ്രീമതി ഷജ്ന കരീം, ശാന്തിഗിരി ആശ്രമ മേധാവി ബ്രഹ്മശ്രീ സ്നേഹത്മ ജ്ഞാനതപസ്സി സ്വാമി എന്നിവരുടെ സാനിദ്ധ്യത്തിൽ നിർവഹിച്ചു.
പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ബഹുമുഖപ്രവർത്തനങ്ങൾ അകലെ നിന്ന് മനസിലാക്കുവാൻ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളു. എന്നാൽ ആദ്യമായിട്ടാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ഒരു ചടങ്ങിൽ നേരിട്ട് പങ്കെടുക്കുവാൻ അവസരമുണ്ടായത്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളായ കുട്ടികൾക്കായുള്ള ഹൃദയ ശാസ്ത്രക്രിയ പദ്ധതി, വൃക്കമാറ്റിവെക്കൽ പദ്ധതി, ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കിടയിൽ വ്യാപിച്ചുക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെയുള്ള വിവിധ ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ അനുകമ്പാപൂർണമായ പ്രവർത്തനങ്ങൾ കേരളസമൂഹത്തിന് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നു. കൂടുതൽക്കൂടുതൽ ഇത്തരത്തിലുള്ള നന്മപ്രവർത്തികൾ പ്രയാസം അനുഭവിക്കുന്ന മലയാളികൾക്ക് നൽകുവാൻ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിന്റെ അധ്യക്ഷത വഹിച്ച. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റ് ശ്രീമതി ഷജ്ന കരീം മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി ശാന്തിഗിരി മഠത്തിപതി ബ്രഹ്മശ്രീ സ്നേഹത്മ ജ്ഞാനതപസ്സി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഓർഫനേജ് അസോസിയേഷൻ വയനാട് ജില്ലാ അധ്യക്ഷൻ ശ്രീ ജോണി പള്ളിതാഴത്ത്,ഓർഫനേജ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി ശ്രീ. വിൻസെന്റ് ജോൺ, ഫാ. വിൻസെന്റ് പുതുശ്ശേരി,തപോവനം ബോർഡ് മെമ്പർ ശ്രീ. വി പി തോമസ് എന്നിവർ ആശംസകൾ നേർന്നു.തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയറുകൾ സ്ഥാപനത്തിന്റെ മേധാവികൾ ബിഷപ്പിൽനിന്നു ഏറ്റുവാങ്ങി.
Kerala
‘അടിച്ചോ, മുഖത്തടിക്ക്’; മാനന്തവാടിയിൽ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ച് സഹപാഠികൾ


കൽപ്പറ്റ: വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.മർദിക്കുന്നത് ക്യാമറയിൽ പകർത്താൻ വിദ്യാർഥികൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും കഴുത്തിന് പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പനമരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയും ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്