Connect with us

Kannur

കുടുംബ തർക്കങ്ങൾക്ക് പരിഹാരം: ഹാർമണി ഹബ്ബ്

Published

on

Share our post

കണ്ണൂർ: കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിനായി കേരള സംസ്ഥാന നിയമ സേവന അതോറിറ്റി ഹാർമണി ഹബ്ബ് എന്ന പുതിയ പദ്ധതി ആരംഭിച്ചു.മധ്യസ്ഥത, അനുരഞ്ജനം, കൗൺസലിങ്, നിയമ ഉപദേശം, ലോക് അദാലത്തുകൾ തുടങ്ങിയ സേവനങ്ങളുടെ പുതിയ രൂപവും ഭാവവുമാണ് ഈ പദ്ധതി.വ്യവഹാരഘട്ടത്തിന് മുൻപുള്ള ഗാർഹികവും അല്ലാത്തതുമായ തർക്കങ്ങൾ പരിഹരിക്കുക, അതുവഴി ചെലവേറിയതും സമയം എടുക്കുന്നതുമായ വ്യവഹാരങ്ങൾ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം.സൗജന്യ നിയമ സേവനങ്ങൾ, കൗൺസലിങ്, നിയമോപദേശം, അദാലത്ത് തുടങ്ങിയ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുന്ന ഈ പദ്ധതി പ്രയോജനപ്പെടുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി ബന്ധപ്പെടാം.ഫോൺ: 0490 2344666
dlsakannurdistrict @gmail.com


Share our post

Kannur

ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ

Published

on

Share our post

ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.

1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.


Share our post
Continue Reading

Kannur

പവർഫുളാണ്‌ ഊർജതന്ത്രം അധ്യാപിക

Published

on

Share our post

പാപ്പിനിശേരി: പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ പ്രതിസന്ധികളെ തരണംചെയ്യാമെന്ന്‌ തെളിയിക്കുകയാണ്‌ പാപ്പിനിശേരി ജിയുപിഎസ് അധ്യാപിക പി വി തുഷാര. വിദ്യാർഥികളെ പഠനമികവിലേക്ക് നയിക്കുന്നതോടൊപ്പം പവർലിഫ്റ്റിങ്ങിൽ പവർഫുള്ളാവുകയാണ്. അഞ്ചു മാസത്തെ പരിശീലനത്തിലൂടെയാണ്‌ ജില്ലാ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിങ് മൽസരത്തിൽ 57 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനവും സ്ട്രോങ് വുമൺ ഓഫ് കണ്ണൂർ പട്ടവും കരസ്ഥമാക്കിയത്. കഠിനാധ്വാനവും അർപ്പണബോധവുമാണ് നേട്ടത്തിന് വഴിതുറന്നത്. ജിംനേഷ്യത്തിൽ പരിശീലനത്തിന് പോകുന്ന ഭർത്താവ് രാഹുൽ കൃഷ്ണനോടൊപ്പം കൂട്ടുവന്നപ്പോഴാണ്‌ ശരീരം പുഷ്ടിപ്പെടുത്തിയാലോ എന്ന തോന്നലുണ്ടായത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള തനിക്ക് ഇതൊന്നും ചെയ്യാനാകില്ലെന്ന തോന്നലിൽ വെറുതെയിരുന്നു. ഏറെ നാളുകൾക്കുശേഷം പാപ്പിനിശേരി പ്രോസ് റ്റൈൽ ജിംനേഷ്യം പരിശീലകൻ ശൈലേഷിന്റെ നിർദേശത്തിൽ ജിംമ്മിന്റെ ബാലപാഠങ്ങളിലേക്ക്. ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ മുടങ്ങാതെ ജിംനേഷ്യത്തിലെ വ്യായാമങ്ങൾ. ഒരു മാസത്തിനകം പൂർണ ആത്മവിശ്വാസം നേടി. പിന്നീടുള്ള ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് അതിവേഗം മുന്നേറി. അച്ഛനും അമ്മയും ഭർത്താവും മകനും മടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ഒപ്പംചേർന്നത് കുതിപ്പിന്‌ വേഗംകൂട്ടി. ബഞ്ച് പ്രസിൽ കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണീ ഊർജതന്ത്രം അധ്യാപിക. ബീറ്റ്ഫോറസ്റ്റ് ഓഫീസറായി ആദ്യം നിയമനം ലഭിച്ചെങ്കിലും അധ്യാപികയാകാൻ അതിയായ മോഹമുള്ളതിനാൽ വനംവകുപ്പിലെ ജോലി ഉപേക്ഷിച്ചു. 2021 ൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.


Share our post
Continue Reading

Kannur

വാട്ടര്‍ ചാര്‍ജ് കുടിശ്ശിക റവന്യൂ റിക്കവറി

Published

on

Share our post

കണ്ണൂർ: കേരള വാട്ടര്‍ അതോറിറ്റി, കണ്ണൂര്‍ സബ് ഡിവിഷന് കീഴിലുള്ള മുഴുവന്‍ ഉപഭോക്താക്കളുംമാര്‍ച്ച് 15നകം വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷന്‍ വിച്ഛേദിക്കുകയും റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!