ഭിന്നത മാറുന്നില്ല, വില കൂട്ടാന്‍ പക്ഷെ ഒരുമിച്ചു, ഇന്ന് കേരളത്തില്‍ സ്വര്‍ണ വില ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് ഇരുവിഭാഗം സ്വർണ വ്യാപാരി സംഘടനകളും സ്വർണ വില കൂട്ടി. ഒരു വിഭാഗം 55 രൂപയും മറുവിഭാഗം 40 രൂപയുമാണ് ഗ്രാമിന് കൂട്ടിയത്. ഇതോടെ ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ ചെയർമാനായുള്ളഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഗ്രാം വില 8,065 രൂപയും പവൻ വില 64,520 രൂപയുമായി നിർണയിച്ചു. അതേസമയം എസ്. അബ്ദുൽ നാസൽ ജനറൽ സെക്രട്ടറിയായുള്ള വിഭാഗം ഗ്രാമിന് 8,050 രൂപയും പവന് 64,400 രൂപയായും നിശ്ചയിച്ചു.ഇതനുസരിച്ച് കേരളത്തിലെ പല കടകളിലും പലവില നൽകേണ്ടി വരുന്ന അവസ്ഥയിലാണ് ഉപയോക്താക്കൾ.18 കാരറ്റ് സ്വർണ വില മാറ്റമില്ലാതെ 6,630 രൂപയിൽ തുടരുന്നു. വെള്ളി വിലയ്ക്കും ഗ്രാമിന് 106 രൂപയിലാണ് ഇന്നും വ്യാപാരം.രാജ്യാന്തര വിലയും മറ്റ് ഘടകങ്ങളും വിലയിരുത്തിയാണ് കേരളത്തിലും വില നിർണയിക്കുന്നത്.ഇന്ന് ഔൺസിന് 2,910.13 ഡോളറിലാണ് സ്വർണത്തിൻ്റെ വ്യാപാരം. കഴിഞ്ഞ രണ്ട് ദിവസമായി മുന്നേറ്റം കാഴ്ചവച്ച ശേഷം നേരിയ ഇറക്കത്തിലാണ്.