Connect with us

IRITTY

ആറളം ഫാം ആനമതിൽ നിർമ്മാണത്തിന്‌ തടസ്സമാവുന്ന മരങ്ങൾ ഇന്ന് മുതൽ മുറിച്ചു തുടങ്ങും

Published

on

Share our post

ഇരിട്ടി: ആറളം ഫാം ആനമതിൽ നിർമ്മാണത്തിന്‌ തടസ്സമാവുന്ന 164 മരങ്ങൾ ചൊവ്വാഴ്‌ച മുതൽ മുറിച്ച്‌ നീക്കും. ആലക്കോട്‌ മണക്കടവിലെ എ. ബി. ശാന്താറാം നായർ എന്നയാൾക്കാണ്‌ മരം മുറിച്ച്‌ നീക്കാനുള്ള ക്വട്ടേഷൻ നൽകിയത്‌. 99500 രൂപക്കാണ്‌ ഇവ മുറിച്ചു നീക്കാനുള്ള ക്വട്ടേഷൻ. കഴിഞ്ഞ ദിവസം കണ്ണൂർ ഐടിഡിപി പ്രൊജക്ട് ഓഫീസിൽ ചേർന്ന യോഗത്തിലാണ്‌ ഏറ്റവും കുറഞ്ഞ തുക നിർദ്ദേശിച്ച ശാന്താറാമിന് മരംമുറിച്ച്‌ നീക്കാൻ അനുമതി നൽകിയത്‌. തിങ്കളാഴ്‌ച മുതൽ മരം മുറിക്കാനായിരുന്നു നിർദ്ദേശം. തിങ്കളാഴ്‌ച കരാറുകാർ ഫാമിലെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തി മരങ്ങൾ പരിശോധിച്ചു. മുറിക്കുന്ന മരങ്ങൾ വനത്തിലേക്ക്‌ വീഴരുതെന്നും വൈദ്യുതി ലൈൻ അടക്കമുള്ള സംവിധാനങ്ങൾക്ക്‌ കേടുണ്ടാക്കരുതെന്നും വ്യവസ്ഥയുണ്ട്‌. വ്യവസ്ഥയിലെ സുരക്ഷിതത്വം ഉറപ്പാക്കാനാണ്‌ കരാറുകാർ സ്ഥല പരിേേശാധന നടത്തിയത്‌. ചൊവ്വാഴ്‌ച മുതൽ മരംമുറിക്കൽ ആരംഭിക്കാനാവുമെന്ന്‌ ബന്ധപ്പെട്ടവർ പറഞ്ഞു. മരം മുറിച്ചു നീക്കാതെയുള്ള മതിൽ നിർമ്മാണം വലിയ വിവാദമായിരുന്നു.


Share our post

IRITTY

“പുകച്ച്‌ പുറത്തുചാടിക്കും’ ആനകളെ

Published

on

Share our post

ഇരിട്ടി:ആറളത്ത്‌ ജനവാസമേഖലകളിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ നാടൊരുമിക്കുന്നു. നിങ്ങൾക്കൊപ്പമുണ്ട്‌, ഞങ്ങളു’മെന്ന സന്ദേശമുയർത്തി ഞായറാഴ്‌ചത്തെ കാട്ടാന തുരത്തലിൽ വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ ഫാമിലെത്തി. വനംവകുപ്പിന്റെ ഡ്രോൺ ക്യാമറയിൽപോലും പതിയാത്ത നിലയിൽ കാടുകളിൽ പതുങ്ങിയിരിക്കുന്ന കാട്ടാനകളെ കണ്ടെത്താൻ പ്രയാസമേറെയാണ്‌. അടിക്കാടുകൾ വെട്ടിത്തെളിച്ചാൽ ജനവാസ മേഖലകളിലെ ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലെ ആനകളെ തുരത്താനാവും. കാട്‌ തെളിച്ചാൽ ഫാമിലെ ആനകളെ കാട്‌ കയറ്റാനാകുമെന്ന പ്രതീക്ഷയിലാണ്‌ അടിക്കാട്‌ വെട്ടാൻ അധികൃതർ സഹായം തേടിയത്‌. ഡി.വൈ.എഫ്‌.ഐ അടക്കമുള്ള യുവജന സംഘടനകൾ കാട്‌ തെളിക്കാനെത്തി. രാവിലെ എട്ടോടെ ഓടന്തോടിൽ എത്തിയ സന്നദ്ധ പ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ കാട്‌ വെട്ടിതെളിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, മിനി ദിനേശൻ, തഹസിൽദാർ സി വി പ്രകാശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്, അസിസ്റ്റന്റ് വാർഡൻ രമ്യാരാഘവൻ, ആർആർടി സേന, വാച്ചർമാർ എന്നിവർ നേതൃത്വം നൽകി. കർമനിരതം 
യൂത്ത്‌ ബ്രിഗേഡ്‌ ആറളം ഫാമിൽ കാട്‌ തെളിക്കാൻ കാടുവെട്ട്‌ യന്ത്രങ്ങൾ എന്നിവയൊരുക്കി ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌. ബ്ലോക്ക്‌ സെക്രട്ടറി കെ എസ്‌ സിദ്ധാർഥദാസ്‌, പ്രസിഡന്റ്‌ പി വി ബിനോയ്‌, കെ കെ സനീഷ്‌ എന്നിവരുടെ നേതൃത്വത്തിൽ എഴുപതംഗ ബ്രിഗേഡാണ്‌ ഫാമിൽ രണ്ട്‌ കിലോമീറ്ററിലധികം കാട്‌ വെട്ടിത്തെളിച്ചത്‌. മെഗാ കാടുനീക്കൽ പ്രവർത്തനം ഉടൻ ഏറ്റെടുക്കുമെന്നും ഫാമിനെ രക്ഷിക്കാൻ സന്നദ്ധ പ്രവർത്തനം ഉറപ്പാക്കുമെന്നും നേതാക്കൾ അറിയിച്ചു.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ വീണ്ടും കാട്ടാന അക്രമം ദമ്പതികൾക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശ്ശേരി അമ്പിളി(31) ഭർത്താവ് ഷിജു (36)എന്നിവരെ കോട്ടപ്പാറക്ക് സമീപത്ത് നിന്നും ആന അക്രമിച്ചത്. ഇരുചക്രവാഹനത്തിൽ പണിക്കു പോകുമ്പോഴായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു


Share our post
Continue Reading

IRITTY

വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.


Share our post
Continue Reading

Trending

error: Content is protected !!