കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്ന് പേർ മരിച്ചു

Share our post

കാസർകോട്: കാസർകോട് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഇവർ മംഗലാപുരത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകർത്ത് കാർ മുന്നോട്ട് പോയി. ഇതേത്തുടർന്ന് റോഡിൽ കാറിൻ്റെ ഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്. അപകടത്തിൽ മരിച്ച മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഉപ്പിനങ്ങാടി സ്വദേശി രത്തനെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!