വി.കെ.രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി ശിഷ്യർ

മണത്തണ: ആയുർവേദ മർമ്മ ചികിൽസ വിദഗ്ദനും രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ ശ്രദ്ധേയനുമായ മണത്തണയിലെ വി.കെ. രാഘവൻ വൈദ്യരെ ശിഷ്യൻമാർ ആദരിച്ചു.
മലയോരത്ത് ആദ്യമായി 1972-ൽ കളരി ,ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ചത് രാഘവൻ വൈദ്യരാണ്.നൂറുകണക്കിന് യുവാക്കൾക്ക് കായിക-ആയോധന കലാ പരിശീലനം നല്കി. ഇതിന് വഴിയൊരുക്കിയ അദ്ദേഹത്തിന്റെ മണത്തണ ഫിസിക്കൽ ആൻഡ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ കാല ശിഷ്യന്മാർ മണത്തണയിൽ വൈദ്യരുടെ വസതിയിൽ ഒത്തുചേരുകയായിരുന്നു.
ആയൂർവേദ മർമ്മ ചികിത്സകൻ , സി.പി.ഐ ജന സേവാദൾ സംസ്ഥാന ക്യാപ്റ്റൻ ,പേരാവൂർഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , മണത്തണ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച വി.കെ രാഘവൻ വൈദ്യർ ഏറെ ജനകീയനുമാണ്.
1970 കളിലും 1980 കളിലും ജില്ലാ, സംസ്ഥാന തല ഗുസ്തി മത്സരങ്ങളിൽ ജേതാക്കളായ ഒട്ടേറെ താരങ്ങളെ വാർത്തെടുത്തു.സ്നേഹാദരവ് പരിപാടിയിൽ വി. പദ്മനാഭൻ അധ്യക്ഷനായി. നടുവത്താനി ചെറിയാൻ, വി.കെ. പ്രഭാകരൻ എന്നിവർ ഉപഹാരം കൈമാറി.നാരായണൻ കുഞ്ഞിക്കണ്ണോത്ത് , നാമത്ത് ശ്രീധരൻ , കോക്കാട്ട് ജോസഫ് , കെ. രാമകൃഷ്ണൻ , കെ. സതീശൻ , കുരുവൻപ്ലാക്കൽ സെബാസ്റ്റ്യൻ , സി. ജെ.മാത്യു ,പി. പി.മാധവൻ, എം. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.