THALASSERRY
പരീക്ഷ കഴിയും വരെ ശ്രീലക്ഷ്മി അറിഞ്ഞില്ല; കൈപിടിക്കാൻ ഇനി അച്ഛനില്ലെന്ന്

തലശ്ശേരി: വാഹനാപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛന്റെ അടുത്തേക്ക് എത്രയും വേഗം എത്താനുള്ള തിരക്കിലാണ് ശ്രീലക്ഷ്മി പരീക്ഷാ ഹാളിൽനിന്ന് ഇറങ്ങിയത്. വെളിയിൽ കാത്തുനിന്ന അധ്യാപകരുടെ മുഖം കണ്ടപ്പോഴേ ആ കണ്ണുകൾ നിറഞ്ഞൊഴുകി.പ്ലസ്ടു ഇംഗ്ലിഷ് പരീക്ഷ എഴുതിക്കഴിയുംവരെ ശ്രീലക്ഷ്മി അറിഞ്ഞില്ല, പ്രിയപ്പെട്ട അച്ഛൻ ഇനി തന്റെ ജീവിതത്തിലില്ലെന്ന്. തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സയൻസ് വിദ്യാർഥിയായ ശ്രീലക്ഷ്മിയുടെ അച്ഛൻ കലക്ടറേറ്റ് റിട്ട. ജൂനിയർ സൂപ്രണ്ടും എൻജിഒ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റുമായ കോടിയേരി തൃക്കൈക്കൽ ശിവക്ഷേത്രത്തിന് സമീപം ശിവരഞ്ജിനിയിൽ എൻ.പി. ജയകൃഷ്ണന് (63) വെള്ളിയാഴ്ചയാണ് അപകടത്തിൽ പരുക്കേറ്റത്. സ്കൂട്ടറിൽ വീട്ടിലേക്കു വരുമ്പോൾ ഓണിയൻ ഹൈസ്കൂളിനടുത്ത് പിക്കപ് വാൻ ഇടിക്കുകയായിരുന്നു.
കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ മരിച്ചവിവരം അറിയിക്കാതെ അധ്യാപകർ ശ്രീലക്ഷ്മിയെ സ്കൂളിലേക്കു കൊണ്ടുപോവുകയായിരുന്നു. എന്നും മകൾക്ക് ഉച്ചഭക്ഷണവുമായി എത്തുന്ന ജയകൃഷ്ണൻ അധ്യാപകർക്കും വിദ്യാർഥികൾക്കുമെല്ലാം പരിചിതനാണ്.പരീക്ഷ കഴിഞ്ഞ് ശ്രീലക്ഷ്മി എത്തുമ്പോഴേക്കും മൃതദേഹം വീട്ടിലെത്തിച്ചു. അച്ഛന്റെ ചേതനയറ്റ ശരീരത്തിനടുത്തുനിന്നു വിങ്ങിപ്പൊട്ടിയ ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാനാകാതെ അധ്യാപകരും ബന്ധുക്കളും നാട്ടുകാരും സങ്കടപ്പെട്ടു.അഖില കേരള ബാലജനസഖ്യം ശാഖാ സഹകാരി, കോടിയേരി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും ജയകൃഷ്ണൻ പ്രവർത്തിച്ചു. ഭാര്യ ജെ.കെ.ശ്രീജ (പ്രധാനാധ്യാപിക, ഓണിയൻ യുപി സ്കൂൾ). മകൻ രാംസ്വരൂപ് (വിദ്യാർഥി, ഇന്ദിരാഗാന്ധി ഗവ. പോളിടെക്നിക്, മാഹി). സഹോദരങ്ങൾ: പി.കെ.ജനാർദനൻ, അരവിന്ദൻ, വൽസൻ, ശിവാനന്ദൻ, പരേതയായ രമാദേവി.
Breaking News
കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം


തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആസ്പത്രിയിലേക്ക് മാറ്റി.ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.
THALASSERRY
പാരമ്പര്യേതര ട്രസ്റ്റി നിയമനം


തലശ്ശേരി: തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജില്‍പ്പെട്ട തൊടീക്കളം ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു.നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിന് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. വെബ്സൈറ്റ് www.malabardevaswom.kerala.gov.in ലഭിക്കും. ഫോണ്‍- 0490 2321818.
THALASSERRY
കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും


തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.
പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്