മലപ്പട്ടത്ത് കേസന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് തലക്കടിയേറ്റു

Share our post

മയ്യിൽ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ തേടിയെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ മലപ്പട്ടം കൊളക്കാട് പുതിയ പുരയിൽ സുഹൈലിനെ (26) അന്വേഷിച്ചെത്തിയ മലപ്പുറം മങ്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ് കരൺ മയിൽ, ഉദ്യോഗസ്ഥരായ മുഹമ്മദ് സുഹൈൽ, അനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ മുറിയിലുണ്ടായിരുന്ന ട്രോഫി കൊണ്ട് തലക്കടിച്ചും കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. അബുദാബിയിലേക്ക് വർക്ക് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് മലപ്പുറം രാമപുരത്തെ ഷഹബാസിൽ നിന്നും കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 2 ലക്ഷം രൂപ വാങ്ങി വഞ്ചന നടത്തിയ കേസിലെ പ്രതിയാണ് മലപ്പട്ടം സ്വദേശിയായ സുഹൈൽ. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!