മാലിന്യംതള്ളൽ കേന്ദ്രമായി ചെടിച്ചട്ടികൾ; സ്ഥാപിച്ചത് ടൗൺ സുന്ദരമാക്കാൻ

ചെറുപുഴ: ചെടിച്ചട്ടികൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറി. ചെറുപുഴ ടൗൺ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടകളാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയത്. ശ്രേയസ്സ് ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചു ടൗൺ സൗന്ദര്യവൽക്കരിച്ചത്.സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെറുപുഴ ടൗൺ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള സംരക്ഷണ വേലിയിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചത്.സംരക്ഷണ വേലിയിൽ സ്ഥാപിച്ച ചെടികൾ വെള്ളം ഒഴിച്ച് സംരക്ഷിക്കാൻ അതാതിടങ്ങളിലെ വ്യാപാരികളെ ചുമതലപ്പെടുത്തുകയും ചെയ്തു.എന്നാൽ ചിലയിടങ്ങളിൽ വെള്ളം ഒഴിക്കാതെ വന്നതോടെ ചെടികൾ ഉണങ്ങി നശിക്കാൻ തുടങ്ങി.ഇതോടെ ചെടിച്ചട്ടിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങി. വെള്ളം ഒഴിക്കാത്തതാണു ചെടികൾ ഉണങ്ങി നശിക്കാൻ കാരണമായത്.വെള്ളം ലഭ്യമല്ലാത്തതാണു ചെടികൾ നനയ്ക്കുന്നതിനു തടസ്സമായതെന്നു പറയുന്നു.