സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ അവസരം

Share our post

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ കര്‍മ്മ പദ്ധതിയുമായി ഹരിത കേരളം മിഷന്‍. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തരിശ് ഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുള്‍പ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. പച്ചത്തുരുത്ത് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകള്‍ ഹരിത കേരളം മിഷന്‍ ലഭ്യമാക്കും. മാര്‍ച്ച് പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ അഞ്ച് വര്‍ഷമെങ്കിലും മുറിച്ചു മാറ്റാന്‍ പാടില്ലെന്ന നിബന്ധന വയ്ക്കും. ഫോണ്‍- 8129218246


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!