കണ്ണൂരിൽ ജയിലിന് മുകളിൽ ഡ്രോൺ പറത്തി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കണ്ണൂർ: ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തിയ സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ വനിതാ ജയിലിലാണ് വൻ സുരക്ഷാ വീഴ്ചയ്ക്ക് വഴിവെക്കാവുന്ന സംഭവമുണ്ടായത്.മാർച്ച് ഒന്നിനു രാത്രി 11.15ഓടെയാണ് വനിതാ ജയിലിന് ഏകദേശം 25 മീറ്റർ മുകളിലായി ഡ്രോൺ പോലുള്ള ഇലക്ട്രിക് ഉപകരണം പറത്തിവിട്ടത്.സംഭവം ജയിൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ വൈകീട്ട് 5 മണിയോടെ വനിതാ ജയിൽ സൂപ്രണ്ട് റംലാ ബീവി ടൗൺ പോലീസിൽ പരാതി നൽകിയത്.