Connect with us

Kerala

ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി

Published

on

Share our post

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓൺലൈനായപ്പോൾ സർവീസ് ചാർജിലും വർധന. ഫീസ് ഉയർന്നതിനുപിന്നിൽ സോഫ്റ്റ്‌വേർ പിഴവാണോയെന്നും സംശയമുണ്ട്. അധികൃതർ പ്രതികരിച്ചിട്ടില്ല. അച്ചടിക്കൂലി ഒഴിവാക്കിയപ്പോൾ സർവീസ് ചാർജിൽ അധികത്തുക ഈടാക്കിയതും പ്രിന്റിങ്ങിലെ സങ്കീർണതയുമാണ് ആദ്യദിനം കല്ലുകടിയായത്. ആറുമാസമായി തടസ്സപ്പെട്ട ആർ.സി. അച്ചടിപ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ പണമടച്ച പലർക്കും കൂടുതൽ തുക നൽകേണ്ടിവന്നു.

അച്ചടിക്കൂലിയായി ഈടാക്കിയിരുന്ന 245 രൂപയ്ക്കുപകരം ആർ.സി. നൽകേണ്ട എല്ലാ സേവനങ്ങളുടെയും സർവീസ് ചാർജ് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. രണ്ടും മൂന്നും സേവനങ്ങൾക്കൊപ്പമാണ് മിക്കപ്പോഴും ആർ.സി. വിതരണം ചെയ്യേണ്ടിവരുക. ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്. അച്ചടിക്കൂലി ഒഴിവാക്കിയതുകാരണം സർക്കാരിന് നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണം.

വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) 400 രൂപയാണ് സർവീസ് ചാർജായി ശനിയാഴ്ച ഈടാക്കിയത്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉൾപ്പെടെ 550 രൂപ ഫീസ് ചുമത്തി. നേരത്തേ 515 രൂപയായിരുന്നു. ഓൺലൈനായപ്പോൾ മോട്ടോർവാഹനവകുപ്പിന് ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോട്ടാർവാഹനവകുപ്പ് ഉപയോഗിക്കുന്നത്. കേന്ദ്രം സൗജന്യമായി പ്രിന്റ് നൽകുമ്പോഴാണ് സംസ്ഥാനം അധികനിരക്ക് ഈടാക്കുന്നത്.

ആർ.സി. പകർപ്പ് എടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വേറിൽ സജ്ജമായെങ്കിലും സങ്കീർണമായിരുന്നു. മുൻപ്‌ ആർ.സി. തയ്യാറാക്കിയിരുന്ന കാർഡിന്റെ വലുപ്പത്തിൽ പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് അറിയിച്ചിരുന്നത്.എന്നാൽ, രണ്ടുപേജായി പ്രിന്റെടുക്കാനുള്ള സംവിധാനമാണുള്ളത്. ഇത് കാർഡാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഡ്രൈവിങ് ലൈസൻസ് കാർഡ് വലുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നുണ്ട്.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Kerala

നന്നായി പഠിച്ചാലേ ക്ലാസ്‌കയറ്റം കിട്ടൂ… പദ്ധതി ഈ വേനലവധിക്കാലത്ത് തുടങ്ങും

Published

on

Share our post

കോഴിക്കോട്: ഓരോ കുട്ടിയും നന്നായി പഠിച്ചാലേ അടുത്തക്ലാസിലെത്തൂ എന്നുറപ്പാക്കാനുള്ള പദ്ധതിക്ക് ഈ വേനലവധിക്കാലത്ത് തുടക്കമാവും. ഇക്കൊല്ലം എട്ടാംക്ലാസ് പരീക്ഷയെഴുതിയ കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടെയാണ് ഇതിനു തുടക്കമാവുക. ഏപ്രില്‍ നാലിന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്കുനേടാത്ത കുട്ടികളുടെ പട്ടിക തയ്യാറാക്കല്‍ തൊട്ടടുത്തദിവസംതന്നെ നടത്തും. പ്രധാനാധ്യാപകരും അധ്യാപകരും ചേര്‍ന്നാണ് ഇതു തയ്യാറാക്കുന്നത്. പഠനപിന്തുണവേണ്ട വിദ്യാര്‍ഥികളെയാണ് ഇപ്രകാരം കണ്ടെത്തുക. പഠനപിന്തുണയ്ക്കാവശ്യമായ കാര്യങ്ങള്‍ വിദ്യാലയതലത്തില്‍ ആസൂത്രണംചെയ്യലാണ് അടുത്തഘട്ടം. അത്തരം കുട്ടികളുടെ രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷമാണ് പഠനപിന്തുണയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഏപ്രില്‍ എട്ടുമുതല്‍ 24 വരെയാണ് മാര്‍ക്കുകുറഞ്ഞ കുട്ടികള്‍ക്ക് വീണ്ടും ക്ലാസുകള്‍ നല്‍കുക. 25 മുതല്‍ 28 വരെ വിലയിരുത്തല്‍ വീണ്ടും നടത്തി, 30-ന് ഫലപ്രഖ്യാപനം നടത്തുന്നവിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

കരിക്കുലം നിശ്ചയിച്ച ശേഷികള്‍ ഓരോ ക്ലാസിലും കുട്ടികള്‍ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രത്യേകശ്രദ്ധ നല്‍കിക്കൊണ്ടുള്ള ഈ ക്ലാസുകള്‍. ഇതുകൊണ്ടും ഉദ്ദേശിച്ച ഫലംനേടാനാവാത്ത കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധയും പരിശീലനവും തുടര്‍ന്നുനല്‍കണമെന്നാണ് നിര്‍ദേശം. സ്‌കൂള്‍തലത്തില്‍ പ്രത്യേകപദ്ധതി തയ്യാറാക്കിയാണ് ഇത്തരം കുട്ടികള്‍ക്ക് സഹായം നല്‍കേണ്ടത്. ഏപ്രിലിലെ ക്ലാസുകള്‍കൊണ്ടും ലക്ഷ്യംനേടാനാവാത്ത, കൂടുതല്‍ ശ്രദ്ധയാവശ്യമായ കുട്ടികള്‍ക്ക് പിന്തുണയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മേയിലാണ് നടപ്പാക്കുക. പഠനപിന്തുണ നല്‍കിയിട്ടും അക്കാദമികസഹായം ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രത്യേകപരിപാടികള്‍ ജൂണിലും നടപ്പാക്കും.എസ്എസ്എല്‍സി വിജയിക്കുന്ന കുട്ടികള്‍ക്കുപോലും ഭാഷയിലും ഗണിതത്തിലും മറ്റും അടിസ്ഥാനശേഷികള്‍പോലുമില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുവിദ്യാഭ്യാസമേധാവികള്‍തന്നെ സിബിഎസ്ഇയുമായി താരതമ്യംചെയ്ത് എസ്എസ്എല്‍സിയെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് എഴുത്തുപരീക്ഷയ്ക്ക് 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ അധ്യയനവര്‍ഷം എട്ടാംക്ലാസിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത് ക്ലാസുകളിലുമാണ് എഴുത്തുപരീക്ഷയില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നത്. 40 മാര്‍ക്കുള്ള എഴുത്തുപരീക്ഷയില്‍ 12, 20 മാര്‍ക്കുള്ള എഴുത്തുപരീക്ഷയില്‍ ആറ് എന്നിങ്ങനെയാണ് കുട്ടികള്‍ നേടേണ്ട മാര്‍ക്ക്. ഇതുകിട്ടാത്ത കുട്ടികള്‍ക്കാണ് പ്രത്യേകപഠനപിന്തുണയ്ക്കുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മൂല്യനിര്‍ണയത്തില്‍ കൃത്രിമംനടത്തി കുട്ടികളെ വിജയിപ്പിക്കുന്നത് തടയാനും നടപടികളുണ്ട്. ഉത്തരക്കടലാസുകള്‍ സ്‌കൂളുകളില്‍ത്തന്നെ സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പരിശോധനയില്‍ ഹാജരാക്കണമെന്നുമാണ് നിര്‍ദേശം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രവിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലെത്താനാണിതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.


Share our post
Continue Reading

Kerala

പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ

Published

on

Share our post

വെട്ടത്തൂർ (മലപ്പുറം)∙ പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകൾ, 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണു കണ്ടെത്തിയത്. മണ്ണാർമല സ്വദേശി ഷറഫുദീനെ (40) പൊലീസ് കസ്റ്റ‍ഡിയിൽ എടുത്തു.വെട്ടത്തൂർ ജംക്‌ഷനിലെ കടയിൽ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!