PERAVOOR
പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം

പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയുടെ കീഴിൽ പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറേ നിയ മിക്കുന്നു. ഇൻ്റർവ്യൂ 07/03/2025 തിയതിയിൽ രാവിലെ 11.00മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും .പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും, യോഗ്യതയും ഉള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തി ച്ചേരേണ്ടതാണ് . രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.30 മണി മുതൽ 11,00 വരെ . വിശദ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0490 2 445 355.
PERAVOOR
സാന്ത്വനം മുരിങ്ങോടി യൂണിറ്റ് റമദാൻ കിറ്റ് വിതരണം


മുരിങ്ങോടി: മുസ്ലിം ജമാഅത്ത്,എസ്. വൈ. എസ്, എസ്.എസ്.എഫ്, സ്വാന്തനം മുരിങ്ങോടി എന്നിവ അലിഫ് ക്യാമ്പസിൽ വെച്ച് നിർധരരായ കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ നല്കി. എസ്. വൈ. എസ്. ഇരിട്ടി സോൺ മുൻ പ്രസിഡന്റ് അബ്ദുൽ സലീം അമാനി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് യു.കെ ഇബ്രാഹിം ഹാജി അധ്യക്ഷനായി. എസ്. വൈ. എസ്. മുരിങ്ങോടി യൂണിറ്റ് സെക്രട്ടറി ജാബിർ ഹാജി , എസ്. വൈ. എസ് മുരിങ്ങോടി യൂണിറ്റ് ഭാരവാഹികളായ സക്കരിയ, സാദിഖ്, മുനീർ എന്നിവർ പങ്കെടുത്തു. മുരിങ്ങോടി യൂണിറ്റ് പരിധിയിലെ നിർധരരായ 100-ഓളം കുടുംബങ്ങൾക്കാണ് റമദാൻ കിറ്റുകൾ നൽകിയത്.
PERAVOOR
പേരാവൂർ മഹല്ലിലെ നിർധനർക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു


പേരാവൂർ: മഹല്ലിലെ നിർധന കുടുംബങ്ങൾക്ക് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടന്നു. മഹല്ല് ഖത്തീബ് മൂസ മൗലവിയിൽ നിന്ന് മഹല്ല് ഭാരവാഹികൾ കിറ്റുകൾ ഏറ്റുവാങ്ങി വിതരണം ചെയ്തു. മഹല്ല് പ്രസിഡൻറ് യു.വി.റഹീം അധ്യക്ഷനായി. സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, ഖജാഞ്ചി നാസർ വട്ടൻ പുരയിൽ, വി.കെ.സാദിഖ്, അരിപ്പയിൽ മജീദ്, എ.എം. ലത്തീഫ്, ഉമ്മർ പൊയിൽ, ഹംസ കീഴ്പ്പട, ബഷീർ കായക്കൂൽ, എൻ.ആർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. മഹല്ലിലെ വിവിധയാളുകളിൽ നിന്ന് മഹല്ല് കമ്മറ്റി സമാഹരിച്ച റമദാൻ കിറ്റുകളാണ് നിർധനർക്ക് കൈമാറിയത്.
PERAVOOR
വി.കെ.രാഘവൻ വൈദ്യരെ ആദരിക്കുന്നു


മണത്തണ : 1972-ൽ മലയോര മേഖലയിൽ ആദ്യമായി കളരി , ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ച് കായിക പരിശീലനം നല്കിയ വി. കെ.രാഘവൻ വൈദ്യരെ ( ഗുരുക്കളെ ) മണത്തണ ഫിസിക്കൽ ആൻഡ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ കാല ശിഷ്യന്മാർ ആദരിക്കുന്നു. മാർച്ച് രണ്ടിന് രാവിലെ 11ന് മണത്തണ സീനാ നിവാസിലാണ് ആദരവ് ചടങ്ങ്.ആയൂർവേദ മർമ്മ ചികിത്സകൻ , ജന സേവാദൾ സംസ്ഥാന ക്യാപ്റ്റൻ ,പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , മണത്തണ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച വി.കെ രാഘവൻ വൈദ്യർ ജനകീയനായിരുന്നു.1980 കളിൽ ജില്ലാ, സംസ്ഥാന തല ഗുസ്തി മത്സരങ്ങളിൽ തിളങ്ങി നിന്ന ഒട്ടേറെ താരങ്ങളെ വാർത്തെടുത്ത ഗുരുക്കളെ ആദരിക്കാൻ ശിഷ്യന്മാർ ഒന്നാകെ ഒത്തുചേരുമ്പോൾ അത് രണ്ട് തലമുറകളുടെ സംഗമം കുടിയാവും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്