കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍

കണ്ണൂർ: കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ സ്വദേശിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതിക വർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ് ഏജൻസി വഴി ദീപയെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചത്. ആദ്യം നല്ല രീതിയില്‍ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റുകയും പിന്നീട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മാലകവരുകയുമായിരുന്നു. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.