വി.കെ.രാഘവൻ വൈദ്യരെ ആദരിക്കുന്നു

മണത്തണ : 1972-ൽ മലയോര മേഖലയിൽ ആദ്യമായി കളരി , ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ച് കായിക പരിശീലനം നല്കിയ വി. കെ.രാഘവൻ വൈദ്യരെ ( ഗുരുക്കളെ ) മണത്തണ ഫിസിക്കൽ ആൻഡ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ കാല ശിഷ്യന്മാർ ആദരിക്കുന്നു. മാർച്ച് രണ്ടിന് രാവിലെ 11ന് മണത്തണ സീനാ നിവാസിലാണ് ആദരവ് ചടങ്ങ്.ആയൂർവേദ മർമ്മ ചികിത്സകൻ , ജന സേവാദൾ സംസ്ഥാന ക്യാപ്റ്റൻ ,പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , മണത്തണ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച വി.കെ രാഘവൻ വൈദ്യർ ജനകീയനായിരുന്നു.1980 കളിൽ ജില്ലാ, സംസ്ഥാന തല ഗുസ്തി മത്സരങ്ങളിൽ തിളങ്ങി നിന്ന ഒട്ടേറെ താരങ്ങളെ വാർത്തെടുത്ത ഗുരുക്കളെ ആദരിക്കാൻ ശിഷ്യന്മാർ ഒന്നാകെ ഒത്തുചേരുമ്പോൾ അത് രണ്ട് തലമുറകളുടെ സംഗമം കുടിയാവും.