1901 ന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി; ശരാശരി താപനില പത്ത് ഡിഗ്രി വർധിച്ചു

Share our post

124 വർഷത്തിനിടയിലെ ഫെബ്രുവരിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ താപനിലയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ജനുവരിയുടെ മഞ്ഞ് അവസാനിക്കുമെങ്കിലും വളരെ ആർദ്രമായ കാലാവസ്ഥയാണ് സാധരണ ഫെബ്രുവരിയിൽ അനുഭവപ്പെടാറുള്ളത്. വടക്കേ ഇന്ത്യയിൽ മഞ്ഞുകാലം അവസാനിച്ച് വസന്തം വരുന്ന മനോഹര കാലമാണ് ഫെബ്രുവരി.കേരളത്തിലും അത്ര അസഹ്യമായ താപനില അനുഭവപ്പെടേണ്ട സമയമല്ല ഇത്. എന്നാൽ ശരാശരി താപനില 22 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഇത് 30 ഡിഗ്രി കടക്കും.ഇതാദ്യമായി, രാജ്യത്തുടനീളമുള്ള ശരാശരി കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തുന്നത്. ഇത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ ഘട്ടം. ശരാശരി പരമാവധി താപനിലയുടെ കാര്യത്തിൽ, 2025 ഫെബ്രുവരിയാണ് ഏറ്റവും ചൂടേറിയ രണ്ടാമത്തെ മാസം, 2023 ലെ ഇതേ മാസത്തിന് തൊട്ടുപിന്നിൽ.1901-ന് ശേഷമാണ് രാജ്യത്ത് ഇത്ര ഉയർന്ന താപനില അനുഭവപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!