Kerala
ഇനി ‘100’ൽ വിളിച്ചാലല്ല പൊലീസിനെ കിട്ടുക, ഫയർഫോഴ്സിനായി ‘101’ലും വിളിക്കേണ്ട; എല്ലാ സേവനങ്ങളും ഒറ്റ നമ്പറിൽ

തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.
ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.
Kerala
ഫാസ്റ്റാഗ് കൂടുതല്‍ ഫാസ്റ്റാകും; ജി.പി.എസ് അല്ല, മെയ് ഒന്ന് മുതല്‍ പുതിയ ടോള്‍ പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍

ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തില്‍ മാറ്റം വരുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഫാസ്റ്റാഗ് സംവിധാനത്തിന് പകരം മെയ് ഒന്ന് മുതല്‍ ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനം നടപ്പാക്കുമെന്ന വാർത്തകളാണ് കേന്ദ്ര സർക്കാർ നിഷേധിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത പ്രചരിച്ചത്. എന്നാല്‍, ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനമല്ല, മറിച്ച് തടസ്സരഹിതമായ യാത്രകള്‍ ഉറപ്പാക്കുന്നതിനായി എഎൻപിആർ- ഫാസ്റ്റാഗ് സംവിധാനമായിരിക്കിക്കും രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളില്‍ നടപ്പാക്കുകയെന്നാണ് ദേശിയപാത അധികൃതർ നല്‍കുന്ന വിശദീകരണം. നിലവിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനത്തോടെയുള്ള ഫാസ്റ്റാഗിനൊപ്പം ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെക്കഗനീഷൻ (എഎൻപിആർ) സാങ്കേതികവിദ്യയും ടോള്‍ പിരിവിന് ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം.
ഇതിനായി ഉയർന്ന പ്രവർത്തനശേഷിയുള്ള എഎൻപിആർ ക്യാമറകളും ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിർത്താതെ തന്നെ ടോള്‍ തുക ഈടാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാല്‍, ഈ സംവിധാനത്തില്‍ ടോള്‍ നല്‍കാത്ത വാഹന ഉടമകള്‍ക്ക് നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ഇ-ചെല്ലാനുകളും നല്‍കും. പിഴയൊടുക്കാത്ത നിയമലംഘകരുടെ ഫാസ്റ്റാഗ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും ടോള്‍ പ്ലാസകളില്‍ എഎൻപിആർ-ഫാസ്റ്റാഗ് സംവിധാനം ഒരുക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്ന ടോള്‍ സംവിധാനത്തിന്റെ പ്രവർത്തനവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷം രാജ്യത്തെ മുഴുവൻ ടോള്‍ പ്ലാസകളിലും ഈ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തിരുമാനിച്ചിരിക്കുന്നത്.
ഏതൊക്കെ ടോള്‍ പ്ലാസകളിലാണ് ആദ്യം ഈ സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമല്ല. ജി.പി.എസ് അധിഷ്ഠിത ടോള്‍ സംവിധാനം നടപ്പാക്കുമെന്ന് മുമ്ബുതന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതാണ് ജിപിഎസ് ടോള്‍ സംവിധാനത്തിലൂടെ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം. വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഓണ്‍ ബോർഡ് ജിപിഎസ് ഡിവൈസിനെ ഗ്ലോബല്‍ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റത്തിലൂടെ (ജിഎൻഎസ്‌എസ്) നിരീക്ഷിച്ചായിരിക്കും വാഹനം എത്ര ദൂരം ടോള്‍ നല്‍കേണ്ട റോഡ് ഉപയോഗിച്ചുവെന്ന് കണ്ടെത്തുക.
Kerala
റെയില്‍വേയില്‍ തൊഴിലവസരം

ഇന്ത്യന്‍ റെയില്‍വേയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം ആയി. നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്.മൊത്തം 9,970 ഒഴിവാണുള്ളത്. തിരുവനന്തപുരം ആർ ആർ ബിയില്‍ അടക്കം ഒഴിവുകളുണ്ട്.
ഒഴിവുള്ള സോണുകള്‍
സെന്‍ട്രല്‍ റെയില്‍വേ : 376, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 700 , ഈസ്റ്റ് കോസ്റ്റ് റെയില്‍വേ : 1461 , ഈസ്റ്റേണ്‍ റെയില്‍വേ : 868 , നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ : 508 , നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 100 , നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ : 125 , നോര്‍ത്തേണ്‍ റെയില്‍വേ : 521 , നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ : 679 , സൗത്ത് സെന്‍ട്രല്‍ റെയില്‍വേ : 989 , സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 568 , സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 921 , സതേണ്‍ റെയില്‍വേ: 510 , വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 759 , വെസ്റ്റേണ്‍ റെയില്‍വേ: 885 , മെട്രോ റെയില്‍വേ കൊല്‍ക്കത്ത : 225.യോഗ്യത: പത്താം ക്ലാസ് വിജയിക്കുകയും ഐ ടി ഐ യോഗ്യതയും വേണം.
എന്‍ജിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം: 18- 30 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിത അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 11. വിവരങ്ങള്‍ www.indianrailways.gov.in ല്‍ ലഭിക്കും.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്