Connect with us

KELAKAM

കൃഷി ഓഫിസർ ഇല്ല, താളംതെറ്റി കേളകത്തെ കൃഷിഭവൻ

Published

on

Share our post

കേ​ള​കം: കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഓ​ഫി​സ​ർ ഇ​ല്ലാ​താ​യി​ട്ട് നാ​ല് മാ​സം. നാ​ല് മാ​സം മു​മ്പ് കൃ​ഷി ഓ​ഫി​സ​റാ​യി​രു​ന്ന കെ.​ജി സു​നി​ൽ വ​യ​നാ​ടി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ഓ​ഫി​സ​ർ ചാ​ർ​ജെ​ടു​ത്തി​രു​ന്നു.​ ചാ​ർ​ജ് എ​ടു​ത്ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഈ ​ഓ​ഫി​സ​ർ മെ​ഡി​ക്ക​ൽ ലീ​വെ​ടു​ത്ത് പോ​യ​തോ​ടെ കൃ​ഷി ഓ​ഫി​സ​ർ ഇ​ല്ലാ​തെ നാ​ല് മാ​സം.​എ​ന്നാ​ൽ നി​ല​വി​ൽ കൊ​ട്ടി​യൂ​ർ കൃ​ഷി ഓ​ഫി​സ​ർ​ക്കാ​ണ് കേ​ള​ക​ത്തെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​എ​ന്നാ​ൽ ഒ​ട്ടേ​റെ ക​ർ​ഷ​ക​രു​ള്ള പ്ര​ദേ​ശ​ത്ത് കൃ​ഷി ഓ​ഫി​സ​റി​ല്ലാ​താ​യ​തോ​ടെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി ഓ​ഫി​സ​ർ​ക്ക് പു​റ​മെ കൃ​ഷി​ഭ​വ​നി​ൽ ര​ണ്ട് കൃ​ഷി അ​സി​സ്റ്റ്ന്റ് ത​സ്തി​ക ഉ​ണ്ട്.​എ​ന്നാ​ൽ ആ​റ് മാ​സ​മാ​യി ഒ​രു കൃ​ഷി അ​സി​സ്റ്റ​ന്റ് ത​സ്തി​ക ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.​ഇ​തോ​ടെ കൃ​ഷി ഭ​വ​ന്റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ്ണ​മാ​യും അ​വ​താ​ള​ത്തി​ലാ​യി.​നി​ല​വി​ൽ ഒ​രു കൃ​ഷി അ​സി​സ്റ്റ​ന്റ് മാ​ത്ര​മാ​ണ് കൃ​ഷി​ഭ​വ​നി​ൽ ഉ​ള്ള​ത്.​കേ​ള​കം പ​ഞ്ചാ​യ​ക​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഈ ​ഏ​ക കൃ​ഷി അ​സി​സ്റ്റ​ന്റി​നെ കൊ​ണ്ട് സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. കൃ​ഷി ഓ​ഫി​സ​റെ നി​യ​മി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല.


Share our post

KELAKAM

അടക്കാത്തോട് ടൗൺ സൗന്ദര്യവൽക്കരിച്ച് വ്യാപാരികൾ

Published

on

Share our post

കേളകം: അടക്കാത്തോട് ടൗണിന്റെ സൗന്ദര്യവൽക്കരണവും ഹരിത ടൗൺ പ്രഖ്യാപനവും നടന്നു. വ്യാപരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും നൽകിയ പൂച്ചട്ടികൾ ടൗണിന്റെ പലഭാഗത്തായി സ്ഥാപിച്ചാണ് സൗന്ദര്യവൽക്കരിച്ചത്. പാഴ് വസ്തുക്കൾ നിക്ഷേപിക്കാൻ ബിന്നുകൾ, സൂചന ബോർഡുകൾ എന്നിവയും ടൗണിൽ സ്ഥാപിച്ചു.ടൗൺ ജങ്ഷനിൽ നടന്ന ‘ഹരിത ടൗൺ പ്രഖ്യാപനം’ ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി. നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. സ്ഥിര സമിതി അധ്യക്ഷരായ ടോമി പുളിക്കകണ്ടം, സജീവൻ പാലുമ്മി, അസിസ്റ്റന്റ് സെക്രട്ടറി പി ആർ രാജശേഖരൻ, വി ഐ സൈദ്കുട്ടി, അൻസാദ് അസീസ് ഷേർലി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

KELAKAM

അടക്കാത്തോട് ഇനി സമ്പൂർണ ശുചിത്വം വാർഡ്

Published

on

Share our post

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ വാർഡുകൾ “സമ്പൂർണ ശുചിത്വ വാർഡ്‌” പ്രഖ്യാപനങ്ങൾ തുടങ്ങി. അടക്കാത്തോട് വാർഡ്‌ സമ്പൂർണ ശുചിത്വമായി പ്രഖ്യാപിച്ചു.സാംസ്കാരിക കേന്ദ്രത്തിൽ സാഹിത്യകാരി അമൃത കേളകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ആർ രാജശേഖരൻ റിപ്പോർട്ടും, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതിയും അവതരിപ്പിച്ചു. ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി വാർഡിലെ കുടുബശ്രീ അയൽക്കൂട്ടം, അംഗനവാടി, സ്ഥാപനങ്ങൾ ഉൾപ്പെടെ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. പാതയോരങ്ങളും തോടുകളും ശുചീകരിക്കുകയും ബോധവൽക്കരണ ബോർഡ് സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, സ്ഥിര സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കകണ്ടം, സജീവൻ പാലുമ്മി, പഞ്ചായത്തംഗങ്ങളായ ഷാന്റി സജി, ബിനു മാനുവൽ, ശുചിത്വ കൺവീനർ ഇ എസ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

KELAKAM

ക​ശു​മാ​വ് തോ​ട്ടം; വിളവെടുക്കുന്നത് മു​ള്ള​ൻപ​ന്നി​ക​ൾ

Published

on

Share our post

കേ​ള​കം: ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി ക​ശു​മാ​വ് തോ​ട്ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​ക​ളും വ്യാ​പ​ക​മാ​യി വി​ള​വെ​ടു​ക്കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ള​ക​ൾ ന​ശി​പ്പി​ച്ച് മു​ള്ള​ൻ പ​ന്നി​ക​ൾ പെ​രു​കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​രി​ത​പി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്.ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ എ​ത്തു​മ്പോ​ഴെ​ക്കും ക​ശു​വ​ണ്ടി പ​കു​തി ഭാ​ഗം മു​ള്ള​ൻ പ​ന്നി ഭ​ക്ഷി​ച്ചി​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ ആ​ഴ്ച​യി​ൽ കി​ലോ ക​ണ​ക്കി​ന് ക​ശു​വ​ണ്ടി​യാ​ണ് മു​ള്ള​ൻ​പ​ന്നി ഭ​ക്ഷി​ച്ച് ന​ശി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​ല കു​റ​വി​ൽ ഏ​റ്റ പ്ര​ഹ​രം കൂ​ടാ​തെ മു​ള്ള​ൻപ​ന്നി​യു​ടെ നി​ര​ന്ത​ര ശ​ല്യം കൂ​ടി​യാ​കg​മ്പോ​ൾ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ്.രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ഴു​ന്ന ക​ശു​വ​ണ്ടി മു​ഴു​വ​ൻ മു​ള്ള​ൻ പ​ന്നി​ക​ൾ കാ​ർ​ന്ന് തി​ന്നു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ്. വ​നാ​തി​ർ​ത്തി​ക​ളോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​ള്ള​ൻപ​ന്നി​ക​ളു​ടെ വി​ഹാ​രം. ശാ​ന്തി​ഗി​രി, ക​രി​യ​ങ്കാ​പ്പ്, മേ​മ​ല, ആ​റ​ളം ഫാം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ശു​വ​ണ്ടി ഇ​പ്പോ​ൾ കൂ​ടു​ത​ൽ വി​ള​വെ​ടു​ക്കു​ന്ന​ത് മു​ള്ള​ൻ പ​ന്നി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ.


Share our post
Continue Reading

Trending

error: Content is protected !!