കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റ് സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തുന്നു

Share our post

പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തുന്നു. മാർച്ച് രണ്ട് ഞായറാഴ്‌ച രാവിലെ 10 മുതൽ എം.എം.മൂസ ഹാജി നഗറിലാണ് (സീന ഷോപ്പിങ്ങ് കോംപ്ലക്സ്) ക്യാമ്പ്. കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രി ജനറൽ മെഡിസിൻ വിഭാഗവും അർച്ചന ഹോസ്പിറ്റൽ പെരുമ്പുന്ന നേതൃരോഗ വിഭാഗവും പേരാവൂർ ഡെന്റ് ഒ കെയർ ദന്ത രോഗ വിഭാഗത്തിലും പരിശോധന നടത്തും.ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.താഴെപറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നേരത്തെ ബുക്ക് ചെയ്യണം.

ബാബൂസ് ബേക്കറി ആൻഡ് കൂൾബാർ പുതിയ ബസ് സ്റ്റാൻഡ്, കെ.കെ മെഡിക്കൽസ് , മലനാട് റബ്ബേഴ്‌സ്, ഐശ്വര്യ ടയർ കുനിത്തല, ദീപ മെഡിക്കൽസ്, ബ്യൂട്ടി ഫാൻസി,ടി.സി.എം ട്രേഡേഴ്‌സ്, അബ്ദുള്ള കെ.സി സ്റ്റോർ മുരിങ്ങോടി, ഫോൺ : 9495696380.പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ. കെ. രാമചന്ദ്രൻ, എസ്. ബഷീർ,സുനിത്ത് ഫിലിപ്പ്, വി. രാജൻ നായർ, കെ. സുരേന്ദ്രൻ, ദീപ രാജൻ, ഷീജ ജയരാജ് എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!