Kerala
വാഹൻ പുക പരിശോധന സർട്ടിഫിക്കറ്റ് പോർട്ടൽ പ്രവർത്തനരഹിതം: കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തില്ല

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കീഴിലുള്ള വാഹൻ പുക പരിശോധന സർട്ടിഫിക്കറ്റ് പോർട്ടൽ പ്രവർത്തനരഹിതം.സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചു.ശനിയാഴ്ച മുതലാണ് വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ കൂടി പ്രശ്‌നപരിഹാരത്തിനായി ആവശ്യമാണെന്ന് എൻ.ഐ.സി അറിയിച്ചിട്ടുണ്ട്.സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ എത്രയും വേഗത്തിൽ പരിഹരിച്ച് പോർട്ടൽ പ്രവർത്തനയോഗ്യമാക്കുന്നതിനുള്ള നിർദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിന് നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ ഫെബ്രുവരി 22 മുതൽ 27 വരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കിയതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Kerala
സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് സന്മാര്‍ഗപഠനം

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് ക്ലാസില്‍ പുസ്തകപഠനമുണ്ടാവില്ല. ലഹരിമുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍വരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി പൊതുമാര്‍ഗരേഖയുണ്ടാക്കി അധ്യാപകര്‍ക്ക് രണ്ടുദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതല്‍ നശിപ്പിക്കല്‍, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ജൂണ്‍ രണ്ടുമുതല്‍ രണ്ടാഴ്ച ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകാര്‍ക്കും ജൂലായ് 18 മുതല്‍ ഒരാഴ്ച ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ്. കൗമാരക്കാരിലെ ആത്മഹത്യാപ്രവണത തടയാന്‍ 1680 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സൗഹൃദക്ലബ്ബുകള്‍ ഊര്‍ജിതമാക്കും.
Kerala
വൊക്കേഷണൽ ഹയർ സെക്കൻഡറി അഡ്മിഷന്‍, പഠനവിഷയങ്ങള്‍; വിശദമായി അറിയാം

പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിതവിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്ന രീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ, സ്വയം സംരംഭകത്വം എന്നിവ കോഴ്സിലൂടെ ലക്ഷ്യമിടുന്നു.ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് – എൻഎസ്‌ക്യുഎഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’, പ്രായോഗിക പരിശീലനത്തിന് വഴിയൊരുക്കുന്നു.അക്കാദമിക് പഠനത്തിൽ നിന്നും സാങ്കേതിക നൈപുണി പഠനത്തിലേക്കും തിരിച്ചും പോകാൻ കഴിയുന്ന രീതിയിൽ ഉപരിപഠനസാധ്യതകളും കോഴ്സിൽ ഉറപ്പാക്കുന്നുണ്ട്.കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയാംഗീകാരമുള്ള എൻഎസ്‌ക്യുഎഫ് സർട്ടിഫിക്കറ്റും ലഭിക്കും.
• കോഴ്സ് ഘടന, പഠനവിഷയങ്ങൾ
മൊത്തത്തിൽ ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനകരമായ, ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് കോഴ്സ് സഹായകരമാകുമെങ്കിൽ, സ്വയം സംരംഭകരാകാൻവേണ്ട നൈപുണികൾ രൂപപ്പെടുത്താനാണ് ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് കോഴ്സ് ലക്ഷ്യമിടുന്നത്.ഇവകൂടാതെ, മൂന്നു പരമ്പരാഗത വിഷയങ്ങളും ഒരു തൊഴിലധിഷ്ഠിത/സ്കിൽ വിഷയവും ഉൾപ്പടെ നാല് ഓപ്ഷണൽ വിഷയങ്ങളും പഠിക്കണം.നാലു വിഷയ കോമ്പിനേഷനുകളെ, അതിലെ മറ്റു മൂന്നു പരമ്പരാഗത വിഷയങ്ങളനുസരിച്ച്, നാല് ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. അവയിലായി മൊത്തം 43 തൊഴിലധിഷ്ഠിത കോഴ്സുകൾ ഉണ്ട്.
* ഗ്രൂപ്പ് ‘എ’: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം പഠിക്കാവുന്ന സ്കിൽ കോഴ്സുകൾ ഇവയാണ് – പവർ ടില്ലർ ഓപ്പറേറ്റർ, ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, ഫോർവീലർ സർവീസ് ടെക്നീഷ്യൻ, ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ലൈൻമാൻ, ഡ്രോട്സ് പേഴ്സൺ സിവിൽ വർക്സ്, ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ്, ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ, ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, ഗ്രാഫിക് ഡിസൈനർ, ഇൻലൈൻ ചെക്കർ സൂയിങ്, ജൂനിയർ സോഫ്റ്റ്‌വേർ ഡിവലപ്പർ, ഓപ്പറേറ്റർ പ്ലാസ്റ്റിക് പ്രോഡക്ട് മേക്കിങ് (പ്ലാസ്റ്റിക് ടോയ് ആൻഡ് ബോൾപെൻ), ഓപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ, പ്ലംബർ – ജനറൽ, സോളാർ എൽഇഡി ടെക്നീഷൻ, വെബ് ഡിവലപ്പർ, ടെലികോം ടെക്നീഷ്യൻ ഐഒടി ഡിവൈസസ്/സിസ്റ്റംസ് (17 എണ്ണം)
ഗ്രൂപ്പ് ‘ബി’: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം ലഭ്യമായ സ്കിൽ കോഴ്സുകൾ – അസിസ്റ്റൻറ് ഡിസൈനർ – അപ്പാരൽ മെയിഡ് അപ്സ് ആൻഡ് ഹോം ഫർണിഷിങ്, പ്രീ സ്കൂൾ ആൻഡ് ഡേ കെയർ ഫെസിലിറ്റേറ്റർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡെയറി പ്രോഡക്ട് പ്രോസസർ, അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, ഡെയറി ഫാർമർ ഓൺട്രപ്രനേർ, ഡയറ്ററ്റിക് എയ്ഡ്, ഫിഷ് ആൻഡ് സീഫുഡ് ജൂനിയർ പ്രോസസർ, ഓട്ടോമേറ്റീവ് എൻജിൻ റിപ്പയർ ടെക്നീഷ്യൻ, ജനറൽ ഫിറ്റ്നസ് ട്രെയിനർ, ഫ്ലോറികൾച്ചറിസ്റ്റ്, ലാബ് ടെക്നീഷ്യൻ – ഫാർമ ബയോളജിക്സ് ആൻഡ് മെഡിക്കൽ ഡിവൈസസ്: വെറ്റ് ലാബ്, മാസ്റ്റർ ഗാർഡനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (ട്രെയിനി), ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലറ്റ്) ടെക്നീഷ്യൻ, മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ,
ഓർഗാനിക് ഗ്രോവർ, ഓർണമെൻറൽ ഫിഷ് ഫാർമർ, ചെമ്മീൻ കർഷകൻ, സ്മോൾ പൗൾട്രി ഫാർമർ (20 എണ്ണം)
ഗ്രൂപ്പ് ‘സി’: ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് എന്നിവയ്ക്കൊപ്പം കസ്റ്റമർ സർവീസ് റപ്രസന്റേറ്റീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.
* ഗ്രൂപ്പ് ‘ഡി’: അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് എന്നിവയ്ക്കൊപ്പം ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് അസിസ്റ്റൻറ്, ക്രാഫ്റ്റ് ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് എക്സിക്യുട്ടീവ് എന്നീ സ്കിൽ വിഷയങ്ങൾ ഉണ്ട് (അഞ്ച് എണ്ണം)
• പ്രൊഫഷണൽ, ബിരുദതല പ്രവേശനത്തിനും
പരമ്പരാഗത വിഷയങ്ങൾകൂടി പഠിക്കുന്നതിനാൽ ഹയർ സെക്കൻഡറി വൊക്കേഷണൽ പഠിക്കുന്നവർക്ക് പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള സാധ്യതയും നിലനിർത്താൻ കഴിയുന്നു.
പഠിച്ച പരമ്പരാഗതവിഷയങ്ങൾ അനുസരിച്ച് തുടർപഠനത്തിന് അർഹതയുണ്ട്.
* ഗ്രൂപ്പ് എ വിഷയങ്ങൾ ജയിക്കുന്നവർക്ക് എൻജിനിയറിങ്ങിലേക്കും ഗ്രൂപ്പ് ബി വിഷയങ്ങൾ ജയിക്കുന്നവർക്ക് മെഡിക്കൽ പാരാമെഡിക്കൽ, നഴ്സിങ്, അഗ്രിക്കൾച്ചർ, അനുബന്ധ കോഴ്സുകൾ, വെറ്ററിനറി തുടങ്ങിയവ ഉൾപ്പെടെയുള്ള മേഖലകളിലേക്കും കടക്കാം.
* ഗ്രൂപ്പ് ബി വിഭാഗം വൊക്കേഷണൽ വിഷയം തിരഞ്ഞെടുക്കുന്നവർക്ക് മാത്തമാറ്റിക്സ് അധികവിഷയമായി കേരളാ സ്റ്റേറ്റ് ഓപ്പൺ സ്കൂളിൽ [നിലവിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ (സ്കോൾ) – കേരള] രജിസ്റ്റർചെയ്ത് പഠിക്കാം. അതുവഴി എൻജിനിയറിങ് പ്രവേശന പരീക്ഷയും എഴുതാം.
* ഏതു ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവർക്കും അവർ പഠിക്കുന്ന ഗ്രൂപ്പിലെ നോൺ വൊക്കേഷണൽ വിഷയങ്ങളനുസരിച്ച്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കെന്നപോലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അർഹതയുണ്ട്.
389 സ്കൂളുകൾ
സംസ്ഥാനത്ത് മൊത്തം 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കോഴ്സ് ഉള്ളത്. എല്ലാ ഗ്രൂപ്പുകളും വൊക്കേഷണൽ/ സ്കിൽ കോഴ്സുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. 2025-26 പ്രവേശനത്തിൽ ഉൾപ്പെടുന്ന സ്കൂളുകളുടെ പട്ടികയും ഓരോ സ്ഥാപനത്തിലുമുള്ള ഗ്രൂപ്പുകൾ/വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ vhscap.kerala.gov.in | admission.vhseportal.kerala.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും.
സ്പോർട്സ് സ്കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനം ഏകജാലക സംവിധാനത്തിൽകൂടിയായിരിക്കും. ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് പ്രവേശനം കായിക യുവജന കാര്യാലയം നടത്തും.
യോഗ്യത
* എസ്എസ്എൽസി (കേരള സിലബസ്) ടിഎച്ച്എസ്എൽസി, സിബിഎസ്ഇ/ സിഐഎസ്‌സിഇ ബോർഡുകളുടെ തത്തുല്യ പത്താം ക്ലാസ് പരീക്ഷ (ഓൾ ഇന്ത്യ സെക്കൻഡറി സ്കൂൾ പരീക്ഷ/ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ പരീക്ഷ) തുടങ്ങിയവ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
* എന്നാൽ, സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്, മറ്റ് ഓപ്പൺ സ്കൂൾ സംവിധാനങ്ങൾ എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പത്താംതരം യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
* എസ്എസ്എൽസി (കേരള സിലബസ്) പഠിച്ചവർ ഓരോ പേപ്പറിനും കുറഞ്ഞത് ഡി + നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം. മറ്റു തത്തുല്യ പരീക്ഷ ജയിച്ചവർ, വിവിധ വിഷയങ്ങൾക്ക് അതതു ബോർഡുകൾ നിശ്ചയിച്ച, ഉന്നതപഠനത്തിന് യോഗ്യമായ മിനിമം സ്കോർ നേടിയിരിക്കണം.
പഴയ സ്കീമിൽ എസ്എസ്എൽസി പരീക്ഷ എഴുതിയവരെയും ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് തത്തുല്യ പരീക്ഷ എഴുതിയവരുടെയും അവരുടെ മാർക്കുകൾ ഗ്രേഡാക്കി മാറ്റിയശേഷം പ്രവേശനത്തിന് പരിഗണിക്കും.
* മൂന്നിൽക്കൂടുതൽ അവസരങ്ങൾ എടുത്ത് യോഗ്യതാ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
* സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ടിഎച്ച്എസ്എൽസി ജയിച്ചവർക്ക് ബി ഗ്രൂപ്പ് വിഷയങ്ങളിലെ പ്രവേശനത്തിന് അർഹതയില്ല.
* സിബിഎസ്ഇയിൽ പഠിച്ച, മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പാസ്സായവർക്കേ മാത്തമാറ്റിക്സ് ഉൾപ്പെടുന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.
* ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കുകയും എന്നാൽ, പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തവർക്ക് ആ കോഴ്സിലെ പ്രവേശനം റദ്ദുചെയ്ത്, കോഴ്സിൽ ചേരാൻ അർഹതയുണ്ട്.
• പ്രായപരിധി
കുറഞ്ഞ പ്രായപരിധി 2025 ജൂൺ ഒന്നിന് 15 വയസ്സ് ആണ്. എന്നാൽ, ഈദിവസം 20 വയസ്സോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാനർഹതയില്ല.
Kerala
പാമ്പുകടിച്ചും കടന്നൽക്കുത്തേറ്റും മരിച്ചാൽ നാല് ലക്ഷം; വന്യജീവി ആക്രമണത്തിൽ വീടുതകർന്നാലും നഷ്ടപരിഹാരം

തിരുവനന്തപുരം: മഴയെ ആശ്രയിച്ചുള്ള കാര്‍ഷികവിളകളോ തോട്ടവിളകളോ വന്യജീവിആക്രമണത്തില്‍ നശിച്ചാല്‍ ഹെക്ടറിന് 8500 രൂപ നിരക്കില്‍ പരമാവധി ഒരുലക്ഷം രൂപവരെ നല്‍കും. ദുരന്തപ്രതികരണനിധിയില്‍നിന്നും വനം വകുപ്പില്‍നിന്നുമാണ് ഈ തുക അനുവദിക്കുക. കൃഷിവകുപ്പാകും നഷ്ടം കണക്കാക്കുക. ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിക്കും പരമാവധി ഒരുലക്ഷംരൂപ അനുവദിക്കും.പാലുത്പാദനമുള്ള എരുമ, പശു എന്നിവ നഷ്ടമായാല്‍ മൃഗസംരക്ഷണവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 37,500 മുതല്‍ 1,12,500 രൂപവരെയാണ് ഒരു മൃഗത്തിന് അനുവദിക്കുക. ആട്, പന്നി എന്നിവ നഷ്ടമായാല്‍ ഇത് 4000 രൂപമുതല്‍ 1,20, 000 വരെയാകും സഹായം. കോഴി, താറാവ് എന്നിവയ്ക്ക് ഒന്നിന് നൂറുരൂപ. കുടിലുകള്‍ നഷ്ടമായാല്‍ 8000 രൂപയും കാലിത്തൊഴുത്ത് നഷ്ടമായാല്‍ 3000 മുതല്‍ ഒരുലക്ഷം വരെയുമാകും സഹായം.ക്ഷുദ്രജീവികളായി വിജ്ഞാപനംചെയ്ത വന്യജീവികളെ കൊന്ന് കുഴിച്ചുമൂടുന്നതിന് ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന് ഒരു സാമ്പത്തികവര്‍ഷം പരമാവധി ഒരുലക്ഷം രൂപ അനുവദിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഏര്‍പ്പെടുമ്പോള്‍ വന്യജീവികളുടെ ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടമാകുന്നവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.
വന്യജീവി ആക്രമണ നഷ്ടപരിഹാര മാനദണ്ഡം പുതുക്കി
തിരുവനന്തപുരം: പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തില്‍നിന്ന് നാലുലക്ഷമാക്കി. വനത്തിനുള്ളിലോ പുറത്തോ എന്നത് പരിഗണിക്കാതെയാണ് സഹായധനം നല്‍കുക. ദുരന്തപ്രതികരണ നിധിയില്‍നിന്ന് പണം അനുവദിക്കും.
അതേസമയം വന്യജീവി ആക്രമണംമൂലം ജീവന്‍ നഷ്ടമാകുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. നേരത്തേ നല്‍കിയിരുന്ന 10 ലക്ഷം തുടരും. അതില്‍ നാലുലക്ഷം ദുരന്തപ്രതികരണനിധിയില്‍നിന്നും ആറുലക്ഷം വനംവകുപ്പില്‍നിന്നുമാകും അനുവദിക്കുക.
വന്യജീവി സംഘര്‍ഷംമൂലം മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി 10,000 രൂപ എക്സ്ഗ്രേഷ്യ ദുരന്തപ്രതികരണനിധിയില്‍നിന്നനുവദിക്കും. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ, നഷ്ടപ്പെടുന്ന ഗൃഹോപകരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, കാര്‍ഷികവിളകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയും സഹായധന പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ദുരന്തസാധ്യതയുള്ളവരെ ഒഴിപ്പിക്കല്‍ എന്നിവയുടെ യഥാര്‍ഥ ചെലവ് ദുരന്തപ്രതികരണനിധിയില്‍നിന്ന് നല്‍കും.
വന്യജീവി ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്താലും നഷ്ടപരിഹാരം കിട്ടും. അതിന്റെ വിവരങ്ങള്‍ ഇങ്ങനെ; എരുമ, പശു – 37,500 മുതല്‍ 1,12,500 രൂപവരെ. ആട്, പന്നി – 4000 മുതല്‍ 1,20,000 രൂപവരെ. കോഴി, താറാവ് – ഒന്നിന് 100 രൂപ. കാലിത്തൊഴുത്ത് നഷ്ടമായാല്‍ – 3000 മുതല്‍ 1,00,000 രൂപവരെ.
മറ്റുനഷ്ടപരിഹാരം ഇങ്ങനെ
- 40 ശതമാനംമുതല്‍ 60 ശതമാനം വരെയുള്ള അംഗവൈകല്യം (ഒരു കൈ, കാല്‍, കണ്ണ്, കണ്ണുകള്‍ നഷ്ടപ്പെടുന്നതിന്) – രണ്ടുലക്ഷം (74,000 ദുരന്തപ്രതികരണ നിധി. 1,26,000 വനംവകുപ്പ്). അംഗവൈകല്യത്തിന്റെ വ്യാപ്തി നിര്‍ണയിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്. ആക്രമണം വനത്തിനുള്ളിലാണോ പുറത്താണോ എന്നത് കണക്കിലെടുക്കാതെ സഹായധനം.
- 60 ശതമാനത്തിലധികം അംഗവൈകല്യം-2,50,000 (ദുരന്തപ്രതികരണനിധിയില്‍നിന്ന്)
- ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം വേണ്ടിവരുന്ന പരിക്ക് : പരമാവധി ഒരുലക്ഷം (16000 ദുരന്തപ്രതികരണ നിധി/ വനംവകുപ്പ് 84,000)
- ഒരാഴ്ചയില്‍ കുറഞ്ഞ ആശുപത്രിവാസം വേണ്ടിവരുന്ന പരിക്ക്: 5400 മുതല്‍ ഒരുലക്ഷംവരെ (5400 ദുരന്തപ്രതികരണനിധി, വനംവകുപ്പ് 94600)
- പരിക്കേല്‍ക്കുന്നവര്‍ (പട്ടികവര്‍ഗക്കാര്‍ ഒഴികെ) ആയുഷ്മാന്‍ ഭാരത് പ്രകാരം സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണെങ്കില്‍ അവര്‍ക്ക് ഈ സഹായം ലഭിക്കില്ല. പട്ടികവര്‍ഗക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ചികിത്സച്ചെലവും നല്‍കും.
- വീട് തകര്‍ന്നാല്‍ നഷ്ടപരിഹാരം വേറെ നല്‍കും.
- വീടുതകര്‍ന്ന് വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടാല്‍ -2500 (ദുരന്തപ്രതികരണ നിധി). നഷ്ടപരിഹാരം ഒരു കുടുംബത്തിന്.
- വീടുകള്‍ തകര്‍ന്ന് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ -2500 (ദുരന്തപ്രതികരണ നിധി) നഷ്ടപരിഹാരം ഒരു കുടുംബത്തിന്. ഉപജീവനമാര്‍ഗത്തെ സാരമായി ബാധിച്ചാല്‍ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള വേതനം. അല്ലെങ്കില്‍ സാധനങ്ങള്‍. (വീടിന് വെളിയിലിറങ്ങരുതെന്ന മുന്നറിയിപ്പുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സഹായം ദുരന്തപ്രതികരണനിധിയില്‍നിന്ന്)
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്