പേരാവൂർ താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗം രാത്രി സേവനം നിർത്തിയതിനെതിരെ മാർച്ചും ധർണ്ണയും

കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്
പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രി സേവനം നിർത്തലാക്കിയതിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എ.ഐ.സി.സി അംഗം വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു.
മലയോര ജനതയെ വെല്ലുവിളിക്കുന്ന നിലപാടാണ് ആരോഗ്യ വകുപ്പും താലൂക്കാസ്പത്രി ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തും നടത്തുന്നതെന്ന് വി.എ.നാരായണൻ ആരോപിച്ചു. എത്രയുമുടനെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം പൂർവ സ്ഥിതിയിലാക്കണമെന്നും അല്ലാത്ത പക്ഷം വലിയ സമരങ്ങൾക്ക് നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷയായി. ഡി.സി.സി ഉപാധ്യക്ഷൻ സുദീപ് ജെയിംസ്, മണ്ഡലം പ്രസിഡൻറ് ഷഫീർ ചെക്ക്യാട്ട്, പി .സി. രാമകൃഷ്ണൻ, ജോസ് നടപ്പുറം,, വി.രാജു, കെ.എം.ഗിരീഷ് കുമാർ, അരിപ്പയിൽ മജീദ്, പാൽ ഗോപാലൻ, പി.പി.മുസ്തഫ എന്നിവർ സംസാരിച്ചു.
ഡി.എം.ഒ ഓഫീസ് ഉപരോധിക്കും
പേരാവൂർ: താലൂക്കാസ്പത്രി അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം അടിയന്തരമായി 24 മണിക്കൂറായി പുന:സ്ഥാപിക്കാത്ത പക്ഷം ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം ഉപരോധിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ അറിയിച്ചു. ഗ്രാമീണ മേഖലയിൽ സേവനമനുഷ്ഠിക്കാൻ തയ്യാറാവാത്ത ഡോക്ടർമാർക്ക് ആവശ്യാനുസരണം സ്ഥലം മാറ്റം നല്കുന്ന ഡി.എച്ച്.എസിൻ്റെയും ഡി.എം.ഒയുടെയും നടപടിക്കെതിരെയാണ് സമരം. ജില്ലാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്നും പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കൂടിയായ ജൂബിലി ചാക്കോ അറിയിച്ചു.