Kannur
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം

കണ്ണൂർ: 1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാത്ത വിമുക്തഭടന്മാര്ക്ക് ഏപ്രില്‍ 30 നകം സീനിയോറിറ്റി നഷ്ടപ്പെടാതെ സൈനിക ക്ഷേമ ഓഫീസിലെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.
Kannur
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കും

കണ്ണൂർ: കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് ജില്ലാ ലേബര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ സി.വിനോദ്കുമാര്‍ അറിയിച്ചു. ഇരിപ്പിടം, കുടിവെളളം, സുരക്ഷാ ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്താന്‍ സെക്യൂരിറ്റി ഏജന്‍സി ഉടമകള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ സര്‍ക്കുലര്‍ നടപ്പിലാക്കുന്നതിന് സ്ഥാപന പരിശോധന തുടരും.
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. 04972700353 എന്ന നമ്പറിലോ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസ്, ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ കാര്യാലയം എന്നിവിടങ്ങളിലോ പരാതികള്‍ നല്‍കാം. യോഗത്തില്‍ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് അറക്കല്‍ ബാലന്, കെ.മോഹനന്, കെ.കെ.രാജീവന്, പി.പി.ഉണ്ണികൃഷ്ണന്, സി.കെ വിനോദ് എന്നിവരും സെക്യൂരിറ്റി ഏജന്‍സി ഉടമകളെ പ്രതിനിധീകരിച്ച് ടി.എം.രവീന്ദ്രന് നമ്പ്യാരും പങ്കെടുത്തു.
Kannur
അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സുകൾക്ക് 20,000 രൂപ പിഴ

തളിപ്പറമ്പ്: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കുറുമാത്തൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് നിസാർ, കെ. പത്മനാഭൻ എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ക്വാട്ടേഴ്സുകൾക്ക് 10,000 രൂപ വീതം സ്ക്വാഡ് പിഴ ചുമത്തി. കുഴൽ കിണർ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യു മെഡിക്ക് സ്പെഷാലിറ്റി ക്ലിനിക്കിന് എതിർവശത്തുള്ള നിസാറിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽലെ മലിനജലം തുറസ്സായി പൊതുറോഡിനു സമീപത്തേക്ക് ഒഴുക്കിവിടുന്നതിനും കുളിമുറിയിൽ നിന്നുള്ള മലിനജലം തുറസ്സായി സമീപത്തെ കുഴിയിലേക്ക് ഒഴുക്കുന്നതിനും ജൈവ, അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ ക്വാർട്ടേഴ്സിന്റെ പരിസര പ്രദേശങ്ങളിൽ വലിച്ചെറിഞ്ഞതിനുമാണ് സ്ക്വാഡ് പിഴ ചുമത്തിയത്.ക്വാർട്ടേഴ്സ് നടത്തിപ്പുകാരന് ഖര- ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നിർദേശം നൽകി. ഈ ക്വാർട്ടേഴ്സിനു സമീപത്തായി അതിഥി തൊഴിലാളികൾ താമസിക്കുന്ന കെ. പത്മനാഭന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ ജൈവ-അജൈവ മാലിന്യങ്ങൾ കാലങ്ങളായി ഒന്നാം നിലയുടെ സൺഷെയ്ഡിൽ കൂട്ടിയിട്ടതിനും പരിസരങ്ങളിൽ മദ്യകുപ്പികൾ അടക്കമുള്ളവ വലിച്ചെറിഞ്ഞതിനും ക്വാർട്ടേഴ്സിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി. ക്വാർട്ടേഴ്സിൽ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും സ്ക്വാഡ് കണ്ടെത്തി. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷറഫ്, സ്ക്വാഡ് അംഗം അലൻ ബേബി, ദിബിൽ, ഹെൽത്ത് ഇൻസ്പെക്ടർ രമ്യ പങ്കെടുത്തു.
Kannur
വിഷു – ഈസ്റ്റര്‍ ഖാദി മേളയ്ക്ക് തുടക്കമായി

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ വിഷു – ഈസ്റ്റര്‍ ഖാദി മേളയ്ക്ക് കണ്ണൂരില്‍ തുടക്കമായി. ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. 30 ശതമാനം ഗവ കിഴിവോടെയാണ് ഖാദി വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. കൈകൊണ്ട് വരച്ച് പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കലംകാരി സാരികളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ടി എന്‍ ആര് സില്‍ക്ക് സാരികള്‍, ടസ്സറ സില്‍ക്ക്, ജൂട്ട് സാരികള്‍, മനില ഷര്‍ട്ട് പീസ്, ധാക്ക മസ്ലിന് ഷര്‍ട്ട് പീസ്, കാവി കോട്ടണ്‍ ദോത്തി, ബെഡ് ഷീറ്റുകള്‍, കൃഷ്ണ വിഗ്രഹം, ചൂരല്‍ കസേര, ഹണി സോപ്പ് തുടങ്ങിയവ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1250 മുതല്‍ 13,000 രൂപ വരെയുള്ള സാരികള്‍ മേളയില്‍ ലഭ്യമാണ്. പരിപാടിയില്‍ കണ്ണൂര്‍ കോര്പറേഷന് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് അധ്യക്ഷനായി. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പറേഷന് ഡയറക്ടര്‍ കെ.സി സോമന് നമ്പ്യാര്‍ ആദ്യ വില്പന നടത്തി. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി.ഷിബു, ജില്ലാ ഖാദി പ്രൊജക്റ്റ് ഓഫീസര്‍ ഷോളി ദേവസ്യ, കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ കെ.വി. ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു. മേള ഏപ്രില്‍ 19 ന് അവസാനിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്