India
സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

ന്യൂഡല്‍ഹി:-രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, ടെലികോം കമ്പനികള്‍ അവരുടെ ഏജന്റുമാരെയും ഫ്രാഞ്ചൈസികളെയും സിം കാര്‍ഡ് വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യിക്കണം. ഇതുവരെ, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന് സിം ഡീലര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് വിതരണക്കാര്‍ക്ക് മാത്രമേ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കാന്‍ അധികാരമുള്ളൂ.
India
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യു.എ.ഇ


ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ. നംബിയോയുടെ 2025ലെ സുരക്ഷാ സൂചിക പ്രകാരം 84.5 എന്ന ശ്രദ്ധേയമായ സുരക്ഷാ സൂചിക സ്കോറുമായാണ് രാജ്യം റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 2025ലെ കുറ്റകൃത്യ സൂചികയിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് യുഎഇ. സർക്കാർ സർവേകളുടെ മാതൃകയിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ശാസ്ത്രീയമായി ഉപയോക്താക്കൾക്കിടയിൽ നടത്തിയ സർവേകളെ അടിസ്ഥാനമാക്കിയാണ് നംബിയോയുടെ ഡേറ്റ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ രാജ്യമാണ് അൻഡോറയെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ തോത്, സുരക്ഷാ ആശങ്കകൾ, സമ്പത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷത്തെ റാങ്കിങ്ങിൽ ജിസിസി രാജ്യങ്ങൾക്കാണ് നേട്ടം. മൂന്നാം സ്ഥാനത്ത് ഖത്തർ, അഞ്ചാം സ്ഥാനത്ത് ഒമാൻ, 14-ാം സ്ഥാനത്ത് സൗദി, 16-ാം സ്ഥാനത്ത് ബഹ്റൈൻ. 38-ാം സ്ഥാനത്ത് കുവൈത്തുമുണ്ട്. പട്ടികയിൽ 66-ാം സ്ഥാനത്താണ് ഇന്ത്യ.
India
വോട്ടർ-ആധാർ ബന്ധിപ്പിക്കൽ; വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


ന്യൂഡൽഹി: വോട്ടർ-ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാകില്ല എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ വിശദീകരണം നൽകണം എന്നും നിർദേശിച്ചു. നിലവിൽ 66 കോടി വോട്ടർമാരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ട്. 98 കോടി പേരാണ് നിലവിൽ വോട്ടർപ്പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രണ്ട് ഡേറ്റാബേസുകളും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നടപടികൾ വീണ്ടും വേഗത്തിലാക്കുന്നത്. ആധാറും വോട്ടർഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ ഭരണഘടനയുടെ 326–-ാം അനുച്ഛേദവും ജനപ്രാതിനിധ്യനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ് നടത്തേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടി.
India
എം.പിമാരുടെ ശമ്പളം കൂട്ടി: ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധന


ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിക്കുന്നതാണ് ഉത്തരവ്‍. എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷമായും ദിവസ അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി. പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായി പരിഷ്കരിച്ചു. 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്